KeralaNews

പെട്രോള്‍ വേണോ ? എങ്കില്‍ ഹെല്‍മറ്റ് ധരിയ്ക്കൂ… തിങ്കള്‍ മുതല്‍ മൂന്ന് നഗരങ്ങളില്‍ നിയമം പ്രാബല്യത്തില്‍

 

തിരുവനന്തപുരം : ഹെല്‍മറ്റ് ധരിക്കാത്ത ഇരുചക്ര വാഹന യാത്രക്കാര്‍ക്ക് ഇന്ധനം നല്‍കേണ്ടതില്ലെന്ന തീരുമാനം കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം നഗരപരിധിയില്‍ തിങ്കളാഴ്ച മുതല്‍ നടപ്പാക്കും. പരിപാടിയുടെ ഉദ്ഘാടനം കാക്കനാട് ബിപിസിഎല്‍ പെട്രോള്‍ പമ്പില്‍ ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്‍ നിര്‍വഹിക്കും. ഹെല്‍മറ്റ് ധരിച്ചു പെട്രോള്‍ അടിക്കാന്‍ എത്തുന്നവര്‍ക്കു നറുക്കെടുപ്പിലൂടെ സമ്മാനവുമുണ്ട്.

ആദ്യഘട്ടത്തില്‍ ബോധവല്‍ക്കരണമാണു ലക്ഷ്യമെന്നതിനാല്‍ ഹെല്‍മറ്റ് ഇല്ലെങ്കിലും തല്‍ക്കാലം ഇന്ധനം കിട്ടും. പമ്പിലെ ജീവനക്കാരും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും ഇവരെ ഉപദേശിച്ചു വിടും. പിന്നെയും ഹെല്‍മറ്റില്ലാതെ ഇന്ധനം നിറയ്ക്കാന്‍ എത്തിയാല്‍ കിട്ടിയേക്കില്ല. എന്നിട്ടും ഹെല്‍മറ്റ് വാങ്ങാന്‍ തയാറല്ലെങ്കില്‍ മോട്ടോര്‍വാഹന നിയമപ്രകാരം പിഴ ഈടാക്കും. 100, 500, 1500 രൂപ വീതം പിഴ ഈടാക്കാന്‍ വകുപ്പുണ്ടെന്നു ഗതാഗത കമ്മിഷണര്‍ ടോമിന്‍ ജെ.തച്ചങ്കരി പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button