തിരുവനന്തപുരം: ഭക്ഷ്യവിഷബാധയേറ്റ് മൈലം ജിവി രാജ സ്പോര്‍ട്സ് സ്കൂളിലെ 13 വിദ്യാര്‍ത്ഥിനികളെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. വയറിളക്കവും ഛര്‍ദ്ദിലുമായി ഇന്ന് പുലര്‍ച്ചെയാണ് വിദ്യാര്‍ത്ഥികളെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. എല്ലാവരുടേയും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
ജ്യോതിലക്ഷ്മി (15), ആന്‍സി സാറ (15), പാര്‍വതി (15), അശ്വതി (16) വിനിമോള് (15) അനുരാധ (15), ആരതി (15), നീലിമ (15), ദേവിക മുരളി (15), പഞ്ചമി (15), ഫിമിന (15), അതുല്യ (15), ജിബി (15) എന്നിവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Post Your Comments