തിരുവനന്തപുരം : ഗതാഗത കമ്മീഷണര്‍ ടോമിന്‍ ജെ തച്ചങ്കരിക്കെതിരെ വിജിലന്‍സ് ത്വരിത പരിശോധന. ഗതാഗത വകുപ്പില്‍ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി കേരള ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് അന്വേഷണം. ആറ് മാസത്തിനിടെ ടോമിന്‍ ജെ തച്ചങ്കരി പുറപ്പെടുവിച്ച വിവാദ ഉത്തരവുകളും വിജിലന്‍സ് പരിശോധനക്ക് വിധേയമാക്കും.
മലിനീകരണ നിയന്ത്രണത്തിനുള്ള ഭാരത് സ്റ്റേജ് നിയന്ത്രണങ്ങള്‍ മറികടന്നു രണ്ടു സ്വകാര്യ വാഹന നിര്‍മാതാക്കള്‍ക്കായി, ടോമിന്‍ ജെ. തച്ചങ്കരി പുറത്തിറക്കിയ ഉത്തരവ് വിവാദമായിരുന്നു എല്ലാ വാഹന പുക പരിശോധനാ കേന്ദ്രങ്ങളിലും ഒരു കമ്പനിയുടെ മാത്രം സോഫ്റ്റ് വെയര്‍ ഘടിപ്പിക്കണമെന്ന നിബന്ധനയും വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു . ചില വാഹന ഡീലര്‍മാര്‍ക്ക് വകുപ്പ് നല്‍കിയ ഇളവ് ഉള്‍പ്പെടെയുള്ള ഉത്തരവുകളും വിജിലന്‍സ് പരിശോധിക്കുന്നുണ്ട്. ഇവ സംബന്ധിച്ച രേഖകള്‍ ഹാജരാക്കാന്‍ വിജിലന്‍സ് അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടെങ്കിലും മോട്ടോര്‍ വാഹന വകുപ്പ് ഇത് നല്‍കാന്‍ തയ്യാറായില്ലെന്നും ആക്ഷേപമുണ്ട്.
Post Your Comments