ന്യൂഡൽഹി : കേരളത്തിലെ തുണിക്കടകളിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് അനുകൂലമായ നിയമം ഉടൻ പ്രാബല്യത്തിൽ വരും. തുണിക്കടയിൽ ജോലി ചെയ്യുന്ന സ്ത്രീജീവനക്കാർ ദയനീയ സാഹചര്യത്തിലാണ് ജോലി ചെയ്യുന്നതെന്ന പരാതിയുടെ അടിസ്ഥാനത്തിൽ മനുഷ്യാവകാശ കമ്മീഷൻ നൽകിയ നോട്ടീസിനുള്ള മറുപടിയിലാണ് സംസ്ഥാന ലേബൽ കമ്മീഷണർ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. സ്ത്രീകൾക്ക് ജോലി ചെയ്യാനായി സുഗമമായ സാഹചര്യമൊരുക്കാത്ത സ്ഥാപനങ്ങൾക്കെതിരെ കർശനനടപടി സ്വീകരിക്കുമെന്നാണ് അറിയിപ്പ്. നാല് മണിക്കൂർ തുടർച്ചയായി ജോലി ചെയ്ത ശേഷം ഒരു മണിക്കൂർ വിശ്രമിക്കാനുള്ള അവകാശം ജീവനക്കാർക്കുണ്ടെന്നും കമ്മീഷൻ വ്യക്തമാക്കി.
ഈ വർഷം ജനുവരി മുതൽ സംസ്ഥാനത്തുടനീളം കടകളിൽ കമ്മീഷൻ പരിശോധന നടത്തി നടപടിയെടുത്തിരുന്നു. ആനിമ്മ മുയരത്ത് ആണ് ഇക്കാര്യത്തിൽ പരാതി നൽകിയിരുന്നത്.
Post Your Comments