KeralaNews

ഹെല്‍മെറ്റില്ലെങ്കിലും പെട്രോള്‍ ലഭിക്കും

തിരുവനന്തപുരം : ഹെൽമെറ്റ് ഇല്ലെങ്കിലും ഇനി പെട്രോൾ ലഭിക്കും. ഇരുചക്ര വാഹനം ഓടിക്കുന്നവര്‍ ഹെല്‍മെറ്റ് ധരിച്ചാൽ മാത്രമേ പമ്പുകളില്‍ നിന്ന് പെട്രോള്‍ ലഭിക്കൂ എന്ന ഉത്തരവ് ഗതാഗത കമ്മീഷണര്‍ ടോമിന്‍ ജെ. തച്ചങ്കരി തിരുത്തി. പുതിയ ഉത്തരവ് എല്ലാ ഡെപ്യൂട്ടി ഗതാഗത കമ്മീഷണര്‍മാര്‍ക്കും അയച്ചിട്ടുണ്ട്.

ഹെല്‍മെറ്റ് കര്‍ശനമാക്കുന്നതിന്റെ ഭാഗമായി ആഗസ്ത് ഒന്നുമുതല്‍ പരിശോധനയും ബോധവത്കരണവും നടത്താനാണ് പുതിയ ഉത്തരവിൽ പറയുന്നത്. എന്നാല്‍, തുടര്‍ച്ചയായി ഹെല്‍മെറ്റ് ധരിക്കാത്തവര്‍ക്കെതിരെ കർശനനടപടി ഉണ്ടാകും. ഹെൽമെറ്റ് ധരിച്ചാൽ മാത്രമേ പെട്രോൾ ലഭിക്കൂ എന്ന മുന്‍ ഉത്തരവിനെതിരെ ഗതാഗത മന്ത്രി എ. കെ ശശീന്ദ്രന്‍ എതിർപ്പ് പ്രകടിപ്പിച്ചതോടെയാണ് ഉത്തരവില്‍ തിരുത്ത് വരുത്തിയത്.

shortlink

Related Articles

Post Your Comments


Back to top button