KeralaNewsIndiaInternationalGulf

കുവൈറ്റില്‍ മയക്കുമരുന്ന്‌ കേസില്‍ മലയാളി യുവാവും യുവതിയും പിടിയില്‍

ടാക്‌സി ഡ്രൈവറായി ജോലി ചെയ്യുന്ന കാസര്‍കോട് കാഞ്ഞങ്ങാട് സ്വദേശിയായ യുവാവും ഇയാളോടൊപ്പം താമസിക്കുന്ന കുവൈറ്റില്‍ ഹൌസ് മേഡ്ആയി ജോലി ചെയ്യുന്ന ശ്രീലങ്കന്‍ യുവതിയുമാണ് പിടിയിലായത്. രഹസ്യ വിവരത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ തന്ത്രപരമായ നീക്കത്തിനൊടുവിലാണ് മംഗഫില്‍ വെച്ച് ഇയാള്‍ കുടുങ്ങിയത്.ഇയാളുടെ പക്കല്‍നിന്ന് ഒന്നരകിലോ കഞ്ചാവ് കണ്ടെടുത്തു.

പൊലീസ് ആവശ്യക്കാരനെന്ന വ്യാജേന രഹസ്യദൂതനെ വിട്ട് സ്ഥലം നിര്‍ണയിച്ച ശേഷം കസ്റ്റഡിയിലെടുക്കുകയായിരുന്നു. താമസസ്ഥലത്തു നിന്ന് രണ്ടര കിലോ കഞ്ചാവ് കണ്ടെടുത്തു. തുടര്‍ നടപടികള്‍ക്കായി ഇവരെ ആന്റി നാര്‍ക്കോട്ടിക് വിഭാഗത്തിന് കൈമാറിയിരിക്കുകയാണ്. ഇയാള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഫഹാഹീലിലെ താമസസ്ഥലത്തു നടത്തിയ റെയ്ഡിലാണ് കൂടെ താമസിച്ചിരുന്ന യുവതിയെ കസ്റ്റഡിയിലെടുത്തത്.

രണ്ടും മൂന്നും മാസം കൂടുമ്പോള്‍ യുവതി നാട്ടില്‍ പോയി മടങ്ങുക പതിവായിരുന്നു. പോക്കിലും വരവിലും കഞ്ചാവുള്‍പ്പെടെ മയക്കുമരുന്ന് സാമഗ്രികള്‍ കടത്തുകയായിരുന്നു പതിവ്.ഹൗസ് മേഡ് ആയി ജോലി ചെയ്യുന്ന യുവതി കൂടെക്കൂടെ നാട്ടില്‍ പോയി വന്നിരുന്നത് സംശയമുയര്‍ത്തിയിരുന്നു. ഓരോ യാത്രയ്ക്കും യുവതിക്ക് 350 കെഡിയില്‍ കുറയാത്ത പ്രതിഫലം കിട്ടിയിരുന്നതായാണ് പറയപ്പെടുന്നത്.

shortlink

Post Your Comments


Back to top button