IndiaNews

ബിനാമികളായി നില്‍ക്കുന്നവര്‍ക്ക് മുന്നറിയിപ്പ് പിടിക്കപ്പെട്ടാല്‍ അകത്ത് : ബിനാമി സ്വത്ത് പിടിച്ചടക്കാന്‍ ഇനിമുതല്‍ കേന്ദ്രസര്‍ക്കാരിന് അധികാരം

ന്യൂഡല്‍ഹി : ബിനാമി സ്വത്ത് പിടിച്ചെടുക്കാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്ന ബിനാമി ഇടപാട് (നിരോധന) ഭേദഗതി നിയമം 2016 ലോക്‌സഭ പാസാക്കി. ബിനാമി ഇടപാടിനു പിടിക്കപ്പെട്ടവര്‍ക്ക് കഠിനതടവ് ഉള്‍പ്പെടെയുള്ള ശിക്ഷയും നിയമത്തിലുണ്ട്. കള്ളപ്പണം പിടിച്ചെടുക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ നിലവില്‍ നേരിടുന്ന ഒട്ടേറെ പ്രായോഗിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള വ്യവസ്ഥകളും ഭേദഗതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ നിയമത്തിന്റെ പരിധിയില്‍ നിന്ന് ആരാധനാലയങ്ങളെ ഒഴിവാക്കിയിട്ടുണ്ട്.

ബിനാമി സ്വത്തിന്റെ നിര്‍വചനത്തിലും മാറ്റംവരുത്തി. ഇല്ലാത്ത കമ്പനികളുടെ പേരിലുള്ളവയും നേരിട്ട് ഒരാളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത് മറ്റൊരാള്‍ അനുഭവിച്ചുവരുന്നതുമായ സ്വത്തും ബിനാമി ആയാണു കണക്കുക. കള്ളപ്പണം തടയുന്നതിനുള്ള നടപടികളില്‍ പ്രധാനപ്പെട്ടതാണ് നിയമഭേദഗതി ബില്ലെന്ന് ഇതേക്കുറിച്ചുള്ള ചര്‍ച്ചയ്ക്കു മറുപടി പറയവെ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു.

ഇതനുസരിച്ച് സ്വത്ത് ആരാധനാലയങ്ങളുടേതാണെന്നു ബോധ്യപ്പെട്ടാല്‍ അവയെ നിയമത്തിന്റെ പരിധയില്‍ നിന്ന് ഒഴിവാക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ട്. അതേസമയം, സ്വത്ത് ആരാധനാലയങ്ങളുടെ പേരില്‍ വയ്ക്കുകയും അത് മറ്റുള്ളവര്‍ വ്യവസായികമായി അനുഭവിക്കുകയും ചെയ്ത് നികുതിവെട്ടിപ്പ് നടത്താനുള്ള സാധ്യതയുണ്ട്. അത് സര്‍ക്കാര്‍ അനുവദിക്കില്ല. അത്തരം കേസുകളില്‍ കര്‍ശന പരിശോധനയ്ക്കും നടപടിക്കുമുള്ള നിര്‍ദേശങ്ങള്‍ ഭേദഗതി നിയമത്തിലുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button