India

തൃപ്തി ദേശായി യുവാവിനെ ചെരുപ്പൂരി അടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

മുംബൈ ● ഭൂമാതാ ബ്രിഗേഡ് പ്രസിഡന്റ്‌ തൃപ്തി ദേശായി ഒരു യുവാവിനെ ചെരുപ്പൂരി അടിക്കുന്ന ദൃശ്യങ്ങള്‍ വൈറലാകുന്നു. യുവാവുമായി പ്രണയത്തിലായിരുന്ന സ്ത്രീയെ വിവാഹം കഴിക്കാന്‍ വിസമ്മതിച്ചുവെന്നാരോപിച്ചാണ് മര്‍ദ്ദനം. പൂനെ-അഹമ്മദ് നഗര്‍ റോഡില്‍ ഷിര്‍വാളിന് സമീപം വച്ചാണ് ശ്രീകാന്ത് ലോന്ധെ എന്ന യുവാവിനെ തൃപ്തിയും സംഘവും ചേര്‍ന്ന് സ്ലിപ്പര്‍ ഉപയോഗിച്ച് അടിച്ചത്.

അടുത്തിടെ സ്തീകള്‍ക്ക് പ്രവേശനം നിഷേധിച്ചിരുന്ന ആരാധനാലയങ്ങളില്‍ പ്രവേശിച്ച് മാധ്യമശ്രദ്ധ പിടിച്ചുപറ്റിയവരാണ് തൃപ്തിയും സംഘവും.

ശ്രീകാന്ത് ഒരു സ്ത്രീയെ വിവാഹവാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചുവെന്നും അവര്‍ ഇപ്പോള്‍ ഗര്‍ഭിണിയാണെന്നും തൃപ്തി ദേശായി പറഞ്ഞു.

സമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരിക്കുന്ന ആ വീഡിയോ കാണാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button