
ദുബായില്‍ നിന്ന്‍ കോഴിക്കോട്ടേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനത്തില്‍ ഇസ്ലാമിക് സ്റ്റേറ്റിന്‍റെ പേര് പറഞ്ഞ് ബഹളമുണ്ടാക്കിയ രണ്ട് പേരെ സി.ഐ.എസ്.എഫ് ചോദ്യംചെയ്യുന്നു. ക്യാബിന്‍ ക്രൂവിനെ ആക്രമിക്കുകയും, ഐഎസ് എന്ന്‍ പറഞ്ഞ് ബഹളമുണ്ടാക്കുകയും ചെയ്തപ്പോള്‍ വിമാനം അടിയന്തിരമായി മുംബൈയില്‍ ഇറക്കിയിരുന്നു.
രണ്ട് പേരെയാണ് മുംബൈയില്‍ ഇറക്കി സി.ഐ.എസ്.എഫ്. ചോദ്യം ചെയ്യുന്നത്. ഇവര്‍ മലയാളികളാണെന്നാണ് സൂചന. ഇതില്‍ ഒരാള്‍ക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായും പറയപ്പെടുന്നു. ഇയാളുടെ സഹോദരനാണ് കൂടെയുള്ളയാള്‍. ഇയാള്‍ ഐഎസിനെതിരായാണ് സംസാരിച്ചതെന്നും യാത്രക്കാരില്‍ ചിലര്‍ പറഞ്ഞു. ക്യാബിന്‍ ക്രൂവിനെക്കൂടാതെ ചില യാത്രക്കാരേയും ഇയാള്‍ മര്‍ദ്ദിച്ചു എന്നും വിമാനത്തിലുണ്ടായിരുന്നവര്‍ പറഞ്ഞു.
മൂന്നു മണിക്കൂറോളം മുംബൈ എയര്‍പോര്‍ട്ടില്‍ കഴിയേണ്ടിവന്ന വിമാനം ഒടുവില്‍ യാത്ര പുറപ്പെട്ട് ഇപ്പോള്‍ കോഴിക്കോട്ടെത്തിയിട്ടുണ്ട്.
Post Your Comments