India

വിവാഹം കഴിച്ച ശേഷം 14 കാരി പെണ്‍കുട്ടിയെ ഭര്‍ത്താവ് വിറ്റു

മുംബൈ : വിവാഹം കഴിച്ച ശേഷം 14 കാരി പെണ്‍കുട്ടിയെ ഭര്‍ത്താവ് വിറ്റു. പെണ്‍കുട്ടിയുടെ സമ്മതമില്ലാതെയാണ് ഇയാള്‍ വിവാഹം കഴിച്ചതെന്ന് മുംബൈ മലഡ് പോലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പെണ്‍കുട്ടി വ്യക്തമാക്കി. ബനാറസിലെ ഒരു അനാഥാലയത്തില്‍ കഴിഞ്ഞിരുന്ന 14 കാരി പെണ്‍കുട്ടിയാണ് പരാതിക്കാരി.

പെണ്‍കുട്ടിയ അനാഥാലയത്തില്‍ നിന്നും ഒരു ബന്ധു ഏറ്റെടുക്കുകയും തുടര്‍ന്ന അവളെ നിര്‍ബ്ബന്ധിച്ച വിവാഹം കഴിപ്പിക്കുകയും ചെയ്തു. മുംബൈയില്‍ നല്ല ജോലി വാങ്ങിത്തരാമെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ കൊണ്ടു വന്ന ശേഷം ഭര്‍ത്താവ് ഒരു സ്ത്രീയ്ക്ക് പെണ്‍കുട്ടിയെ കൈമാറുകയായിരുന്നു. 50,000 രൂപയ്ക്കാണ് ഇയാള്‍ ഭാര്യയെ വിറ്റത്. വാങ്ങിയ സ്ത്രീ ശാരീരികമായി ഏറെ ഉപദ്രവിച്ചിരുന്നതായും പെണ്‍കുട്ടി പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ ജോയന്റ് കമ്മീഷണര്‍ ഓഫ് പോലീസ് ഭാരതി അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button