കണ്ണൂര്‍● പയ്യാവൂര്‍ കാഞ്ഞിരക്കൊല്ലിയില്‍ പതിനാറുകാരിയെ നാലുവര്‍ഷത്തോളം ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തില്‍ മതാധ്യാപകനേയും അയല്‍വാസികളായ രണ്ട് പേരെയും പോലീസ് അറസ്റ്റ് ചെയ്തു.
സണ്‍ഡേ സ്കൂള്‍ അധ്യാപകനായ ബിജോയ് ജോര്‍ജ്ജ്, ഇരയായ പെണ്‍കുട്ടിയുടെ അയല്‍വാസികളായ ജോസ്, അഷ്‌റഫ് എന്നിവരാണ് പയ്യാവൂര്‍ പോലീസിന്റെ പിടിയിലായത്. മൂവരും മൂന്നിടങ്ങളില്‍ വച്ചാണ് പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയത്. ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ ജോസ് ആണ് പെണ്‍കുട്ടിയെ ആദ്യമായി പീഡിപ്പിച്ചത്. പിന്നീട് അഷ്റഫും പെണ്‍കുട്ടിയെ പീഡിപ്പിച്ചു.
കാഞ്ഞിരക്കൊല്ലിയില്‍ അടുത്തിടെ നടന്ന യുവജനോത്സവത്തിന്റെ മേക്കപ്പ് റൂമില്‍ വച്ചാണ് ബിനോയ് കുട്ടിയെ പീഡിപ്പിച്ചത്. സ്കൂളില്‍ വച്ച് നടന്ന കൌണ്‍സിലിംഗിനിടെയാണ് പെണ്‍കുട്ടി ഞെട്ടിപ്പിക്കുന്ന പീഡനവിവരം പുറത്തുപറയുന്നത്. തുടര്‍ന്ന് അധികൃതര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പ്രതികള്‍ക്കെതിരെ വിവിധ വകുപ്പുകള്‍ ചുമത്തി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Post Your Comments