
മസ്ക്കറ്റ് ● ഒമാനിലെ ഖാബുറയില് തിരുവനന്തപുരം സ്വദേശിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം വെഞ്ഞാറമൂട് പിരപ്പന്‍കോട് സ്വദേശി വേലുപ്പിള്ള (55) ആണ് മരിച്ചത്. ജോലി സ്ഥലത്തിനോട് ചേര്‍ന്ന താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം. ഞായറാഴ്ച രാവിലെ പത്തുമണിയോടെയാണ് മൃതദേഹം കണ്ടത്തെിയത്. നിര്‍മാണ തൊഴിലാളിയായിരുന്നു. മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സഹപ്രവര്‍ത്തകര്‍ അറിയിച്ചു. നാട്ടില്‍ ഭാര്യയും രണ്ട് മക്കളുമുണ്ട്.
Post Your Comments