ശരീരത്തിലൂടെ കാര്‍ കയറിയിറങ്ങിയിട്ടും അദ്ഭുതകരമായി രക്ഷപ്പെട്ട പെണ്‍കുട്ടിയുടെ വീഡിയോ വൈറലാകുന്നു. കാഴ്ചയില്‍ അഞ്ചോ ആറോ വയസ്സ് പ്രായം തോന്നുന്ന പെണ്‍കുട്ടി സൈക്കിള്‍ ഒടിയ്ക്കുന്ന സമയത്താണ് എതിര്‍ വശത്തു നിന്നും കാര്‍ വരുന്നത്. നിയന്ത്രണം വിട്ട് കുട്ടി കാറിന് മുന്നിലേക്ക് പോവുകയും വാഹനം കുട്ടിയുടെ ശരീരത്തിലൂടെ കയറിയിറങ്ങുകയും ചെയ്യുന്നു. എന്നാല്‍ മിനിട്ടുകള്‍ക്കുള്ളില്‍ കുട്ടി കാറിനടിയില്‍ നിന്നും എഴുന്നേറ്റ് ഓടുന്നത് കാണാം.
Post Your Comments