ന്യൂഡല്‍ഹി ● ദക്ഷിണ ഡല്‍ഹിയിലെ സഫ്ദര്‍ജംഗിലെ ഫ്ലാറ്റില്‍ പോലീസ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡിനിടെ പിടിയിലായ താനിയ എന്ന 23 കാരിയായ റഷ്യന്‍ യുവതിയുടെ മൊഴി പുറത്ത്. ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര പെണ്‍വാണിഭ സംഘത്തില്‍ അകപ്പെട്ടുപോയ പെണ്‍കുട്ടിയുടെ വാക്കുകള്‍ ഇങ്ങനെ…
കുടുംബത്തിലെ ദാരിദ്യം മൂലം ജോലി തേടിയാണ് താന്‍ ഡല്‍ഹിയില്‍ എത്തിയത്. എന്നാല്‍ ചെന്നകപ്പെട്ടത് സെക്സ് റാക്കറ്റിന്റെ കരാളഹസ്തങ്ങളിലായിരുന്നു. 2016 ഫെബ്രുവരി 25 നാണ് താനിയ ഡല്‍ഹി എത്തിയത്. അജയ് അഹ്ലവാട്ട് എന്നയാളായിരുന്നു താനിയയുടെ സ്പോണ്സര്. പിന്നീട് ജോലിക്കായി രാധിയ എന്ന യുവതിയുടെ നേതൃത്വത്തില്‍ മറ്റൊരാളുടെ അടുത്തേക്ക് കൊണ്ടു പോകുകയായിരുന്നു. ഇവിടെ വച്ച് രാധിയ ഒരാളെ പരിചയപ്പെടുത്തുകയും അയാള്‍ വിവാഹം കഴിക്കുമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു. എന്നാല്‍ വാഗ്ദാനം പാലിച്ചില്ല.
ഇവര്‍ താനിയയെ സ്ഥിരമായി പാര്‍ട്ടികള്‍ക്ക് കൊണ്ടുപോവുകയും അന്യപുരുഷന്മാര്ക്കൊപ്പം കിടക്കപങ്കിടാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. ഒരേസമയം രണ്ട് പുരുഷന്മാരുമായി ബന്ധപ്പെടേണ്ട അവസ്ഥപോലും ഉണ്ടായിട്ടുണ്ടെന്നും താനിയ വെളിപ്പെടുത്തി.
‘ സ്വര്‍ണക്കൂട്ടിലടച്ച കിളിയാണ് താന്‍’ എന്നാല്‍ ചോദ്യം ചെയ്യലിനിടെ യുവതി ഉദ്യോഗസ്ഥരോട് പറഞ്ഞത്. സംഘത്തിന്റെ പിടിയില്‍ നിന്ന് രക്ഷപെടാന്‍ പലതവണ ശ്രമിച്ചെങ്കിലും പാസ്പോര്‍ട്ട് അടക്കമുള്ള യാത്രാരേഖകള്‍ സംഘം കൈവശപ്പെടുത്തി വച്ചിരുന്നതിനാല്‍ സാധിച്ചില്ലെന്നും യുവതി പറഞ്ഞു.
മുറിയില്‍ പൂട്ടിയിട്ട നിലയിലായിരുന്നു യുവതി. ഫ്ലാറ്റില്‍ നിന്നും മോചിപ്പിച്ച ഇവരെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് പോലീസ്. അതേസമയം, സെക്സ് റാക്കറ്റിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെക്കുറിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post Your Comments