Kerala

പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച പിതാവിന് കഠിന തടവ്

കാസര്‍കോട് : പ്രായപൂര്‍ത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവിന് കഠിനതടവ്. ബളാല്‍ സ്വദേശിയായ 40 കാരനെയാണ് പത്ത് വര്‍ഷം കഠിന തടവിന് കാസര്‍കോട് അഡീഷണല്‍ സെഷന്‍സ് കോടതി ഒന്ന് ജഡ്ജി കെ.സനില്‍കുമാര്‍ ശിക്ഷിച്ചത്. അമ്പലത്തറ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രോസിക്യൂഷന് വേണ്ടി പബ്‌ളിക് പ്രോസിക്യൂട്ടര്‍ അഡ്വ. സുധീര്‍ മേലത്ത് ഹാജരായി.

2015 ജൂണിലാണ് സംഭവം. ഒന്‍പതു വയസു പ്രായമുള്ള മകളെ പ്രതി രണ്ടു തവണ പീഡിപ്പിച്ചതായാണ് കേസ്. സംഭവത്തിനു ശേഷം കുട്ടി സ്‌കൂളില്‍ പോയിട്ടില്ല. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ കുട്ടിയോട് സംസാരിച്ചതിനെത്തുടര്‍ന്നാണ് സംഭവം പുറത്തറിയുന്നത്. പിന്നീട് ജില്ലാ ശിശുസംരക്ഷണ സമിതി മുഖേനെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button