വ്യാജന്മാരെ സൂക്ഷിക്കുക! ! യഥാര്‍ത്ഥ പ്രിസ്മ ഡൌണ്‍ലോഡ് ചെയ്യാം
സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയ ഫോട്ടോ ഫില്‍ട്ടര്‍ ആപ്ളിക്കേഷന്‍ ‘പ്രിസ്മ’ യുടെ ആന്‍ഡ്രോയ്ഡ് പതിപ്പ് പുറത്തിറങ്ങി. പ്രിസ്മ ലാബ്സ് പുറത്തിറക്കിയ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് പ്രിസ്മ സൗജന്യമായി ഡൌണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം.
പ്രിസ്മ ഐഫോണിലാണ് ആദ്യം അവതരിപ്പിച്ചത്. കുറച്ച് ദിവസമായി ഐഫോണ്‍ ഉടമകളായിരുന്നു സോഷ്യല്‍ മീഡിയയിലെ താരങ്ങള്‍. ആന്‍ഡ്രോയ്ഡ് യൂസര്‍മാര്‍ക്ക് ഇതില്‍ അല്പം അസൂയയുണ്ടായിരുന്നുതാനും. ‘പ്രിസ്മ’ യുടെ ആന്‍ഡ്രോയ്ഡ് പതിപ്പ് ഉടന്‍ പുറത്തിറങ്ങുമെന്ന് വാര്‍ത്തയുണ്ടായിരുന്നു. ഒടുവില്‍ കാത്തിരിപ്പിന് വിരാമമിട്ട് പ്രിസ്മ ആന്‍ഡ്രോയ്ഡിലുമെത്തി.
സാധാരണ ഇമേജ് ഫില്‍റ്ററുകള്‍ ഉപയോഗിച്ചല്ല പ്രിസ്മ ചിത്രങ്ങള്‍ എഡിറ്റ് ചെയ്യുന്നത്. പകരം ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് തയ്യാറാക്കിയ പ്രിസ്മയുടെ അല്‍ഗരിതം ഓരോ ചിത്രത്തിനും അനുഗുണമായ മാറ്റങ്ങളായിരിക്കും വരുത്തുന്നത്. സാധാരണ സൗജന്യ ആപ്പുകളിലെ പരസ്യത്തിന്റെ ശല്യവുമില്ല. ഇങ്ങനെ ഒട്ടേറെ പ്രത്യേകതകള്‍ പ്രിസ്മയ്ക്കുണ്ട്.
പ്രിസ്മയുടെ ഐ.ഒ.എസ് പതിപ്പ് വന്‍ ഹിറ്റായതോടെ ആന്‍ഡ്രോയ്ഡ് പ്രിസ്മ എന്ന പേരില്‍ നിരവധി വ്യാജ ആപ്ലിക്കേഷനുകളും ഗൂഗിള്‍ പ്ലേയിലെത്തിയിരുന്നു. അതിനാല്‍ പ്രിസ്മ ലാബിന്റെ ഒറിജിനല്‍ ആപ്പ് തന്നെ ഡൌണ്‍ലോഡ് ചെയ്യാന്‍ ശ്രദ്ധിക്കുക.
യഥാര്‍ത്ഥ പ്രിസ്മ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് (CLICK HERE) ചെയ്യുക
Post Your Comments