NewsTechnology

പ്രിസ്മ ആന്‍ഡ്രോയ്ഡ് വേര്‍ഷനില്‍ ഉപഭോക്താക്കള്‍ കാത്തിരുന്ന സൗകര്യം!

ഓഫ്‌ലൈനില്‍ ചിത്രങ്ങള്‍ എഡിറ്റ് ചെയ്യാന്‍ സഹായിക്കുന്ന സൗകര്യം ലഭ്യമാക്കാനുള്ളപുതിയ സംവിധാനമാണ് പ്രിസ്മയുടെ അപ്‌ഡേഷന്‍. പ്രിസ്മ ആന്‍ഡ്രോയ്ഡ് ഉപഭോക്താക്കൾക്കാണ് ആദ്യം ഇത് ലഭ്യമാവുക .പ്രിസ്മയുടെ v2.4 എന്ന പുതിയ വെര്‍ഷനിലാണ് ഓഫ്‌ലൈനിലും ചിത്രങ്ങള്‍ എഡിറ്റു ചെയ്യാനാവുക. പ്രിസ്മ ഉപഭോക്താക്കളില്‍ നിന്നും ഉയര്‍ന്ന ആവശ്യമാണ് ഓഫ് ലൈനിലും ചിത്രങ്ങള്‍ എഡിറ്റു ചെയ്യാനുള്ള സൗകര്യം ഏര്‍പ്പെടുത്തണമെന്നത്. ഈ ആവശ്യമാണ് ഒടുവില്‍ പ്രിസ്മ നല്‍കിയിരിക്കുന്നത്. ഓഫ് ലൈന്‍ സൗകര്യം നിലവില്‍ വന്നതോടെ പ്രിസ്മയുടെ പ്രകടനം കൂടുതല്‍ കാര്യക്ഷമമായിരിക്കുകയാണ് .

നേരത്തെ ഓണ്‍ലൈനിലായിരുന്നു പ്രിസ്മ ഉപയോഗിക്കാന്‍ കഴിഞ്ഞിരുന്നത്. ഫോട്ടോകള്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയിരുന്നത് സെര്‍വറുകള്‍ വഴിയായിരുന്നു.സെര്‍വറില്‍ പോയി മാറ്റങ്ങള്‍ വരുത്തേണ്ടതില്ലാത്തതിനാല്‍ ഇന്റര്‍നെറ്റ് ഡാറ്റക്കൊപ്പം പ്രൊസസിംഗ് സമയവും കുറഞ്ഞിരിക്കുകയാണ്. ഇതിനൊപ്പം ഉപഭോക്താക്കളുടെ സ്വകാര്യതയുടെ കാര്യത്തിലും മുന്‍പുണ്ടായിരുന്നതിനേക്കാള്‍ വര്‍ധനവുണ്ടായിരിക്കുകയാണ്.

shortlink

Post Your Comments


Back to top button