ന്യൂഡല്‍ഹി ● ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രകീര്‍ത്തിച്ച് ലണ്ടന്‍ ആസ്ഥാനമാക്കിയ ബ്രിട്ടണിലെ ഏറ്റവും വലിയ ധനകാര്യ സ്ഥാപനമായ ബാര്‍ക്ലേയ്സ് ബാങ്ക് സി.ഇ.ഒ. മോദി സ്ഥിരതയുടെ പ്രഭവകേന്ദ്രമാണ്. ഇന്ന് ലോകം നേരിടുനന് വെല്ലുവിളികള്‍ നേരിടാന്‍ ഇത്തരം നേതാക്കളെയാണ് വേണ്ടതെന്നും ഇക്കണോമിക് ടൈംസിന് നല്കിയ അഭിമുഖത്തില്‍ ബാർക്ളേയ്സ് ബാർക്ളേയ്സ് സി.ഇ.ഒ ജെസ് സ്റ്റാലി പറഞ്ഞു.
നരേന്ദ്രമോദി സര്‍ക്കാര്‍ വരുത്തിയ നയങ്ങളിലെ മാറ്റം ഇന്ത്യന്‍ ബിസിനസ് തുടങ്ങുന്നത് എളുപ്പമാക്കി. ലോക സാമ്പത്തിക രംഗം പ്രക്ഷുബ്ധമായിരിക്കുമ്പോള്‍ ഇന്ത്യയ്ക്ക് ശാന്തമായി നിൽക്കാൻ കഴിയുന്നതിന് പിന്നില്‍ നരേന്ദ്രമോദിയുടെ സ്വാധീനമാണെന്നും സ്റ്റാലി പറഞ്ഞു.
ബ്രെക്സിറ്റോടെ യൂറോപ്പിലെ സാമ്പത്തിക രംഗം പ്രക്ഷുബ്ധമായി. ഓഹരി വിപണികള്‍ തകര്‍ന്നടിഞ്ഞു. എന്നാല്‍ ഈ സാഹചര്യത്തിലും ഇന്ത്യയ്ക്ക് മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാൻ നരേന്ദ്രമോദി സർക്കാരിന്റെ സാമ്പത്തിക നയങ്ങൾ മൂലമാണെന്നും സ്റ്റാലി കൂട്ടിച്ചേര്‍ത്തു.
നേരത്തെ സിസ്കോ മേധാവി ജോണ്‍ ചേംബേഴ്സും, മൈക്രോസോഫ്റ്റ് മേധാവി സത്യാ നദല്ലെയും മോദി സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു.
Post Your Comments