കാശ്മീര്‍ പാകിസ്ഥാന്‍റെ ഭാഗമാകുന്ന ദിനത്തിന് വേണ്ടി കാത്തിരിക്കുകയാണെന്ന വിഡ്ഢിത്തം നിറഞ്ഞ പ്രസ്താവന പുറപ്പെടുവിച്ചതിന് പാക് പ്രധാനമന്ത്രി നവാസ് ഷരീഫിനെ ഇന്ത്യ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. ഇപ്പോള്‍, പാകിസ്ഥാനില്‍ നിന്ന്‍ തന്നെ ഷരീഫിന്‍റെ ഇത്തരം നിരുത്തരവാദപരമായ പ്രസ്താവനകള്‍ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്നു. ഷരീഫിന്‍റെ നിലപാട് “അത്യാഗ്രഹം” ആണെന്നും, ഇത്തരം പ്രസ്താവനകള്‍ രാജ്യത്തിനെ കൂടുതല്‍ കുഴപ്പത്തില്‍ ആക്കുകയേ ഉള്ളൂ എന്നും പ്രശസ്ത പാക് ദിനപ്പത്രം ഡെയ്ലി ടൈംസ് അഭിപ്രായപ്പെട്ടു.
“വോട്ട് ലഭിക്കാനായി ജനപ്രിയമായ വാക്യങ്ങളും, യാഥാര്‍ഥ്യബോധമില്ലാത്ത അവകാശവാദങ്ങളും നടത്തുന്നത് പാകിസ്ഥാനിലെ രാഷ്ട്രീയക്കാരുടെ ഒരു ശീലമായി മാറിയിരിക്കുന്നു. കശ്മീര്‍ പാകിസ്ഥാന്‍റെ ഭാഗമാകും എന്നൊക്കെ പറയാന്‍ എളുപ്പമാണ്, പക്ഷേ അതെങ്ങനെ നടക്കും എന്നതിനെപ്പറ്റി ആര്‍ക്കും ഒരു രൂപവുമില്ല,” തങ്ങളുടെ എഡിറ്റോറിയലില്‍ ഡെയ്ലി ടൈംസ് തുറന്നടിച്ചു.
നവാസ് ഷരീഫിന്‍റെ കാശ്മീര്‍ നിലപാടിനെ വോട്ടു ലഭിക്കാനായുള്ള “വാചകമടി” എന്നാണ് പത്രം വിശേഷിപ്പിച്ചത്.
Post Your Comments