പാട്ന ● ഓടുന്ന ട്രെയിനില്‍ വച്ച് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ബി.ജെ.പി എം.എല്‍.എയെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. സംഭവത്തില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ ബിഹാറിലെ സിവാനിൽനിന്നുള്ള ബി.ജെ.പി എം.എൽ.എ ടുന്നാ പാണ്ഡെയെയാണ് പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്. സംസ്ഥാനത്തെ മുതിര്‍ന്ന ബി.ജെ.പി നേതാവ് ശുശീല്‍ കുമാര്‍ മോദി അറിയിച്ചതാണിക്കാര്യം.
ശനിയാഴ്ച രാത്രി പൂര്‍വാഞ്ചല്‍ എക്സ്പ്രസ് ട്രെയിനില്‍ വച്ചായിരുന്നു സംഭവം. ട്രെയിനില്‍ യാത്രചെയ്യുകയായിരുന്ന യുവതിയെ ടുന്നാജി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി. ദുർഗാപുരിൽനിന്നു ഹാജിപുരിലേക്കു പോകുകയായിരുന്നു എം.എൽ.എ. യുവതി ഗൊരഖ്പുരിലേക്കും. യുവതിയുടെ പിതാവ് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വൈശാലി ജില്ലയിലെ ഹിജാപൂര്‍ സ്റ്റേഷനില്‍ വച്ച് റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
ആരോപണം നിഷേധിച്ച എംഎൽഎ താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നു പറഞ്ഞു. മൊബൈൽ ഫോൺ ചാർജർ എടുക്കുകയാണ് ചെയ്തത്. ഈ സമയം യുവതിയും ഇവരുടെ കുട്ടിയും ഇവിടെ കിടന്നുറങ്ങുന്ന കാര്യം തനിക്കറിയില്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
റെയില്‍വേ മജിസ്ട്രേറ്റിന് മുന്‍പാകെ ഹാജരാക്കിയ എം.എല്‍.എയെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.
Post Your Comments