IndiaNews

ഒടുവില്‍ കേരളത്തിലെ ദളിത്‌ പീഡനവിഷയവും കോണ്‍ഗ്രസ് പാര്‍ലമെന്‍റില്‍ ഉന്നയിച്ചു

കേരളത്തില്‍ ഈയിടെയുണ്ടായ ജിഷ വധം അടക്കമുള്ള ദളിത്‌ പീഡനവിഷയങ്ങള്‍ക്ക് നേരേ കണ്ണടച്ചിരുന്ന കോണ്‍ഗ്രസ് ഗുജറാത്തില്‍ പശുവിന്‍റെ തൊലിയുരിക്കവെ ദളിത്‌ യുവാക്കള്‍ക്ക് മര്‍ദ്ദനമേറ്റ വിഷയത്തെ ദേശവ്യാപകമായി ഉയര്‍ത്തിക്കാട്ടിയിരുന്നു. ഇതേ സമയം തന്നെ ബീഹാറില്‍ ദളിത്‌ യുവാവിനെ മൂത്രം കുടിപ്പിച്ച സംഭവം ഉണ്ടായപ്പോഴും കോണ്‍ഗ്രസ് കാണാത്തഭാവം നടിച്ചു. ഇതോടെ, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നടമാടുന്ന ദളിത്‌ പീഡനവിഷയങ്ങളില്‍ മാത്രമേ രാഷ്ട്രീയ ദുഷ്ടലാക്കോടെ കോണ്‍ഗ്രസ് ഇടപെടുകയുള്ളൂ എന്ന ആരോപണം ശക്തമായി. ഗുജറാത്തില്‍ ദളിത്‌യുവാക്കള്‍ക്ക് മര്‍ദ്ദനമെറ്റ ഊനയില്‍ രാഹുല്‍ഗാന്ധി സദര്‍ശനം നടത്തുകയും ചെയ്തിരുന്നു.

പക്ഷേ, ബിജെപിയിതര സംസ്ഥാനങ്ങളില്‍ ദളിത്‌ പീഡനങ്ങള്‍ നടന്നപ്പോഴൊന്നും രാഹുല്‍ഗാന്ധി അതില്‍ ഇടപെടുകയോ, അവനടന്ന സ്ഥലങ്ങളില്‍ സന്ദര്‍ശനങ്ങള്‍ നടത്തുകയോ ചെയ്തിരുന്നില്ല. ഇതോടെ രാഹുലിന് “ട്രാജഡി ടൂറിസ്റ്റ്” എന്ന പേരും വീണു. രാഷ്ട്രീയലാഭം കരുതി മാത്രമാണ് കോണ്‍ഗ്രസ് ദളിത്‌ വിഷയങ്ങളില്‍ ഇടപെടുന്നതെന്ന ആരോപണം കനത്തതോടെ കേരളത്തില്‍ നടന്ന ദളിത്‌ പീഡന വിഷയങ്ങളും പാര്‍ലമെന്‍റില്‍ ഉന്നയിക്കാന്‍ പാര്‍ട്ടി തീരുമാനമെടുത്തു.

ഇതിന്‍റെ ഫലമായി വടകരയില്‍ നിന്നുള്ള കോണ്‍ഗ്രസ് ലോക്സഭാംഗം മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇന്ന്‍ കണ്ണൂരില്‍ സിപിഎം ഗുണ്ടകള്‍ രണ്ട് ദളിത്‌ യുവതികളെ ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും, കൈകര്യം ചെയ്യുകയും ചെയ്തതായ സംഭവം ലോക്സഭയില്‍ ഉന്നയിച്ചു.

ആം ആദ്മി എംപി ഭാഗവന്ത് മാന്‍ പാര്‍ലമെന്‍റ് സമുച്ചയത്തിന്‍റെ വീഡിയോ ഷൂട്ട്‌ ചെയ്ത് ഇന്‍റര്‍നെറ്റില്‍ ഇട്ടത് വന്‍സുരക്ഷാഭീഷണി ഉയര്‍ത്തുമെന്ന പ്രശ്നവും ബിജെപി, അകാലിദള്‍ അംഗങ്ങള്‍ ഇന്ന്‍ സഭയില്‍ ഉന്നയിച്ചു. ഇതോടെ ലോക്സഭാ സ്പീക്കര്‍ സുമിത്രാ മഹാജന്‍ അധ്യക്ഷയായ ഒരു പാര്‍ലമെന്‍ററി സമിതി മാനിനെതിരെ അന്വേഷണം നടത്തി വേണ്ട നടപടിയെടുക്കാനായി നിയോഗിക്കപ്പെട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button