ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ ഭീകരാക്രമണത്തിനു സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. സുരക്ഷ കര്‍ശനമാക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കും സുരക്ഷാ ഏജന്‍സികള്‍ക്കും സര്‍ക്കാര്‍ നിര്‍ദേശം നല്കി. രാത്രികാല പെട്രോളിങ് ശക്തമാക്കാനും ഹോട്ടലുകളിലും മറ്റും എത്തുന്ന സന്ദര്‍ശകരുടെ വിശദമായ വിവരങ്ങള്‍ ശേഖരിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഏതുതരത്തിലുള്ള ആക്രമണം ഉണ്ടായാലും അതിനെ പ്രതിരോധിക്കാനും തിരിച്ചടിക്കാനുമുള്ള മുന്‍കരുതല്‍ ഉണ്ടാകണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് സൂചന. സിആര്‍പിഎഫ്, ബിഎസ്എഫ്, ഐടിബിപി തുടങ്ങിയവരോട് സുരക്ഷാ പരിശോധനകള്‍ ഊര്‍ജിതമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഡല്‍ഹി, നോയിഡ, ഗാസിയബാദ്, ഗുഡ്ഗാവ് തുടങ്ങിയ സ്ഥലങ്ങളിലെ സുരക്ഷ കര്‍ശനമാക്കാനാണ് നിര്‍ദേശം.
Post Your Comments