NewsIndia

നഴ്‌സിംഗ് ഉദ്യോഗാർത്ഥികൾക്ക് നോർക്കയുടെ മുന്നറിയിപ്പ്

കോഴിക്കോട്: നഴ്‌സിങ് നിയമനങ്ങളിൽ സ്വകാര്യ ഏജൻസികൾ ഇടപെടുന്നതിനെതുടർന്ന് ഉദ്യോഗാർത്ഥികൾക്ക് മുന്നറിയിപ്പുമായി നോർക്ക . നോർക്കയുടെ വെബ്സൈറ്റിലാണ് ഇക്കാര്യം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

നോർക്കയുടെ അറിയിപ്പ് ഇങ്ങനെ :

തട്ടിപ്പിന് ഇരയാകാതെ ഉദ്യോഗാർഥികൾ ശ്രദ്ധിക്കുക. നിയമനത്തിനായി പണമോ സർട്ടിഫിക്കറ്റുകളൊന്നും സ്വകാര്യ ഏജൻസികൾക്ക് നൽകരുത്. ഉദ്യോഗാർഥികളുമായി ബന്ധപ്പെടാൻ ഇടനിലക്കാരെ ആരേയും നോർക്ക ചുമതലപ്പെടുത്തിയിട്ടില്ല. ഏതെങ്കിലും തരത്തിൽ അനധികൃതമായി നിയമനം നേടാൻ ശ്രമിക്കുന്നവർ വിജിലൻസ് അന്വേഷണമുൾപ്പെടെയുള്ള നിയമനടപടികൾ നേരിടേണ്ടിവരും.

നിയമനം നേടുന്നവർക്ക് പരമാവധി 20,000 രൂപയാണ് ഫീസ്. നിർദേശം ലഭിക്കുന്നമുറയ്ക്ക് ഇത് നോർക്ക സി.ഇ.ഒയുടെ പേരിൽ ഡിമാന്റ് ഡ്രാഫറ്റ് ആയിമാത്രമേ അയയ്ക്കാവൂ. നിയമനം നൽകാമെന്ന് ആരെങ്കിലും വാഗ്ദാനം ചെയ്താലോ നിയമനനടപടികളിൽ ക്രമക്കേട് ശ്രദ്ധയിൽപ്പെട്ടാലോ സി.ഇ.ഒ, നോർക്ക റൂട്ട്സ്, തൈക്കാട്, തിരുവനന്തപുരം എന്ന വിലാസത്തിൽ അറിയിക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button