NewsIndia

ബലാത്സംഗം ചെയ്യുമെന്ന്‍ ഭീഷണി, ആം ആദ്മി എംഎല്‍എ അറസ്റ്റില്‍

ന്യൂഡല്‍ഹി: ബലാത്സംഗം ചെയ്യുമെന്നും കൊല്ലുമെന്നും ഭീഷണിമുഴക്കിയെന്ന ഒരു വനിതയുടെ പരാതിയെത്തുടര്‍ന്ന്‍ ആം ആദ്മി പാര്‍ട്ടി എംഎല്‍എ അമാനത്തുള്ളാ ഖാനെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു.

പരാതിക്കാരിയെ കാറിടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചു എന്ന ആരോപണവും ഖാനെതിരെയുണ്ടെന്ന്‍ ഡല്‍ഹി പോലീസ് അറിയിച്ചു. ഡല്‍ഹിയിലെ തുടര്‍ച്ചയായ പവര്‍കട്ടുകള്‍ രാഷ്ട്രീയവത്കരിച്ചു എന്ന കാരണം പറഞ്ഞ് തന്‍റെ അനുയായിയെ വിട്ട് ബലാത്സംഗം ചെയ്യുമെന്നും കൊലപ്പെടുത്തുമെന്നും ഖാന്‍ തന്നെ ഭീഷണിപ്പെടുത്തി എന്നാണ് വനിതയുടെ പരാതി.

ഈ അറസ്റ്റിനു പിന്നിലും ബിജെപിയാണെന്ന ആരോപണത്തോടെ ആം ആദ്മി നേതാവ് അരവിന്ദ് കെജ്രിവാളും മറ്റ് നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button