Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
NewsInternational

അമേരിക്കയുടെ നഷ്ടപെട്ട മഹത്വം വീണ്ടെടുക്കാനുള്ള പ്രതിജ്ഞയുമായി ട്രംപ്

ക്ലീവ്‌ലൻഡ്: തൊഴിലവസരങ്ങൾ തിരിച്ചുകൊണ്ടുവരുമെന്നും അനധികൃത കുടിയേറ്റം അവസാനിപ്പിക്കുമെന്നും ഡോണൾഡ് ട്രംപ്. ഡമോക്രാറ്റ് ഭരണത്തിനുകീഴിൽ ക്രമസമാധാനം നഷ്ടമായെന്നും അമേരിക്കയുടെ മഹത്വം തിരിച്ചുപിടിക്കാൻ താൻ പ്രതിജ്ഞാബദ്ധനാണെന്നും ട്രംപ് പ്രഖ്യാപിച്ചു. കുടിയേറ്റം തടയാനായി മെക്സിക്കൻ അതിർത്തിയിൽ മതിൽ നിർമിക്കുമെന്ന പ്രഖ്യാപനവും ട്രംപ് ആവർത്തിച്ചു. ബിൽ ക്ലിന്റൻ, ബറാക് ഒബാമ ഭരണകാലത്തെയും ട്രംപ് രൂക്ഷമായി വിമർശിച്ചു.

ഭീകരതയോടു സന്ധി ചെയ്ത രാജ്യങ്ങളിൽനിന്നുള്ള കുടിയേറ്റവും അവസാനിപ്പിക്കുമെന്ന് ആഹ്വാനം ചെയ്ത ട്രംപ് ഹിലറി ക്ലിന്റൻ അമേരിക്കയ്ക്കു നൽകിയതു ‘മരണവും നാശവും ഭീകരവാദവും ദൗർബല്യവും’ മാത്രമാണെന്നും കുറ്റപ്പെടുത്തി. ആയിരക്കണക്കിനു റിപ്പബ്ലിക്കൻ അനുയായികൾ ഹർഷാരവത്തോടെയാണു ട്രംപിന്റെ ഓരോ പ്രഖ്യാപനവും സ്വീകരിച്ചത്. നവംബർ എട്ടിനാണു പ്രസിഡന്റ് തിരഞ്ഞെടുപ്പ്. 2017 ജനുവരി 20നു പുതിയ പ്രസിഡന്റ് അധികാരമേൽക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button