ചെന്നൈ : കാണാതായ വ്യോമസേന വിമാത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി സൂചന. ബംഗാള്‍ ഉള്‍ക്കടലിലെ ചെന്നൈയില്‍ നിന്നും 150 നോട്ടിക്കല്‍ മൈല്‍ അകലെയുള്ള ഭാഗത്ത് നിന്നുമാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരിക്കുന്നതെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. വെള്ളിയാഴ്ച രാവിലെ എട്ടരയോടെയായിരുന്നു ചെന്നൈ താംബരത്തെ വ്യോമതാവളത്തില്‍ നിന്ന് ആന്റമാനിലെ പോര്‍ട്ട് ബ്ലെയറിലേക്ക് തിരിച്ച വ്യോമസേനാ വിമാനം കണാതായത്. ഇതില്‍ കോഴിക്കോട് മക്കട കോട്ടൂപ്പാടം സ്വദേശിയായ വിമല്‍(30), കാക്കൂര്‍ സ്വദേശി സജീവ് കുമാര്‍(37) എന്നിവരുള്‍പ്പെടെ ഇരുപത്തിയൊന്‍പത് പേരാണുണ്ടായിരുന്നത്.
അപകടത്തില്‍ പെട്ടതാവാം എന്ന നിഗമനത്തില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ 12 വിമാനങ്ങളും 13 കപ്പലുകളുമാണ് എ.എന്‍ 32 വിമാനത്തിനായുള്ള തിരച്ചില്‍ തുടങ്ങിയത്. സഹായത്തിന് ശ്രീലങ്കയും മലേഷ്യയും സിംഗപ്പൂരും ഇന്ത്യക്കൊപ്പമുണ്ടായിരുന്നു. വിമാനം തകര്‍ന്ന് വീണതാവാമെന്ന നിഗമനത്താല്‍ കഴിഞ്ഞ ദിവസം മുതല്‍ ബംഗാള്‍ ഉള്‍ക്കടലില്‍ കപ്പലിലും വിമാനത്തിലുമായി ശക്തമായ തിരച്ചില്‍ തുടങ്ങിയിരുന്നു. ഇതിനിടെയാണ് വിമാനത്തിന്റെ അവശിഷ്ടം എന്ന് കരുതുന്ന വസ്തു ലഭിച്ചിരിക്കുന്നത്. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്രമന്ത്രി മനോഹര്‍ പരീക്കര്‍ താംബരത്തെ വ്യോമസേനാ ആസ്ഥാനത്ത് എത്തിയിരുന്നു. അദ്ദേഹം തിരച്ചില്‍ നടത്തുന്ന ഭാഗത്ത് വ്യോമനിരീക്ഷണവും നടത്തി
ബംഗാള്‍ ഉള്‍ക്കടലിലെ ചെന്നൈയില്‍ നിന്നും 150 നോട്ടിക്കല്‍ മൈല്‍ അകലെയുള്ള ഭാഗത്ത് നിന്നുമാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരിക്കുന്നതെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. കപ്പലില്‍ തിരിച്ചില്‍ നടത്തുന്നവര്‍ക്കാണ് വിമാനത്തിന്റെ അവശിഷ്ടം ലഭിച്ചിരിക്കുന്നത്. ഇതോടെ വിമാനം ബംഗാള്‍ ഉള്‍ക്കടലില്‍ പതിച്ചിരിക്കാമെന്നെ നിഗമനത്തിലാണ് വ്യോമസേനാ അധികൃതര്‍. എന്നാല്‍ അവശിഷ്ടങ്ങള്‍ ലഭിച്ച കാര്യം വ്യോമസേനാ സ്ഥിരീകരിച്ചിട്ടില്ല. തിരച്ചില്‍ തുടരുന്നുവെന്ന വിവരം മാത്രമാണ് പുറത്ത് വിടുന്നത്.
Post Your Comments