സാവോ പോളോ : ബ്രസീലില്‍ വാട്ട്‌സ്ആപ്പിന് നാല് മണിക്കൂര്‍ നിരോധനം. കോടതി വിലക്കിനെ തുടര്‍ന്നാണ് ഉച്ചയ്ക്കു രണ്ടു മണി മുതല്‍ വാട്ട്‌സ് ആപ്പ് നിരോധിച്ചത്. കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട വിവരം കൈമാറുന്നില്ലെന്ന കാരണം ചൂണ്ടിക്കാട്ടി ഡാനിയേല ബര്‍ബോസ എന്ന വനിതാ ജഡ്ജിയാണ് ഫെയ്‌സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്‌സാപ് നിരോധിച്ചത്.
നിരോധനം നാലുമണിക്കൂര്‍ നീണ്ടപ്പോള്‍ വാട്ട്‌സ്ആപ്പ് റദ്ദാക്കാനുള്ള കീഴ്‌ക്കോടതി ജഡ്ജിയുടെ ഉത്തരവിനെതിരെ ഒരു രാഷ്ട്രീയ പാര്‍ട്ടി സുപ്രീം കോടതിയെ സമീപിച്ചു. തുടര്‍ന്നാണു ബ്രസീല്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് റിക്കാര്‍ഡോ ല്യൂവാന്‍ഡോസ്‌കി വാട്ട്‌സ് ആപ്പ് നിരോധന ഉത്തരവ് റദ്ദു ചെയ്തത്. രാജ്യത്തെ 10 കോടി വാട്ട്‌സ്ആപ്പ് ഉപയോക്താക്കളെ മണിക്കൂറുകളോളം ഈ നിരോധനം വലച്ചു. ഫെയ്‌സ്ബുക് ബ്രസീലിലെ നിയമങ്ങളോടു തികഞ്ഞ അനാദരവാണു കാണിക്കുന്നതെന്നു വിലയിരുത്തിയാണു ഡാനിയേല ബര്‍ബോസ വാട്ട്‌സ്ആപ്പ് നിരോധിച്ചത്.
Post Your Comments