തിരുവനന്തപുരം: നിയമോപദേഷ്ടാവായി എം.കെ. ദാമോദരനെ നിയമിച്ച വിവാദം കെട്ടടങ്ങുന്നതിനു മുമ്പേ മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവായി ഗീത ഗോപിനാഥിനെ നിയമിച്ചു.
ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയിലെ സാമ്പത്തിക ശാസ്ത്ര പ്രൊഫസറാണ് ഗീത ഗോപിനാഥ്. കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക ഉപദേശ സംഘത്തിലടക്കം പ്രവര്‍ത്തിച്ചിട്ടുള്ള അനുഭവസമ്പത്തുണ്ട് ഗീത ഗോപിനാഥിന്.
കണ്ണൂര്‍ മയ്യില്‍ സ്വദേശിയായ ടി വി ഗോപിനാഥിന്റെയും വിജയലക്ഷ്മിയുടെയും മകളാണ് ഗീത ഗോപിനാഥ്. ദില്ലി സര്‍വ്വകലാശാലയില്‍ പഠിച്ച ഗീത അവിടെനിന്ന് സ്വര്‍ണ്ണ മെഡലോടെയാണ് സാമ്പത്തിക ശാസ്ത്ര ബിരുദം നേടിയത്. ദില്ലി സ്കൂള്‍ ഓഫ് ഇക്കണോമിക്സില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടി.
1990-91 കാലഘട്ടത്തില്‍ നവ ഉദാരവല്‍ക്കരണ നയം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ ബാധിച്ചതിനെക്കുറിച്ച് ഗീത നടത്തിയ പഠനം ഏറെ ശ്രദ്ധേയമായിരുന്നു. ഹര്‍വാര്‍ഡ് സര്‍വ്വകലാശാലയില്‍ ഉള്‍പ്പടെ നിരവധി വിദേശ സര്‍വ്വകലാശാലകളില്‍ അദ്ധ്യാപികയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. നിരവധി സാമ്പത്തിക ശാസ്ത്ര പ്രസിദ്ധീകരണങ്ങളുടെ പത്രാധിപസമിതി അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
Post Your Comments