ശ്രീനഗര്‍: ഹിസ്ബുള്‍ ഭീകരന്‍ ബുര്‍ഹാന്‍ വാനിയെ ഇന്ത്യന്‍ സൈന്യം വധിച്ചതിനു ശേഷം കാശ്മീരില്‍ ഒരുകൂട്ടം കലാപകാരികള്‍ കാട്ടിക്കൂട്ടുന്ന അക്രമപ്രവര്‍ത്തനങ്ങളില്‍ ഏറെ കഷ്ടത അനുഭവിക്കുന്നത് സൈന്യം തന്നെയാണ്. തങ്ങള്‍ക്ക് നേരേയുള്ള ഒരു സംഘം വിഘടനവാദി പക്ഷക്കാരുടെ അക്രമപ്രവര്‍ത്തനങ്ങള്‍ തുടരുമ്പോഴും കാശ്മീരിലെ അതിര്‍ത്തിയോട് ചേര്‍ന്ന മേഖലയിലുള്ള കുപ്വാരയിലും മറ്റും സൈന്യം ഇന്നലെ സൗജന്യ മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചു. വൃദ്ധരും, സ്ത്രീകളും, കുട്ടികളും ഉള്‍പ്പെടെ 500-ഓളം പേരാണ് ഈ മെഡിക്കല്‍ ക്യാമ്പുകളില്‍ പങ്കെടുത്ത് വിവിധ രോഗങ്ങള്‍ക്ക് ചികിത്സ തേടിയത്.
താങ്ങ്ധര്‍, ചന്നിപുര തുടങ്ങിയ വടക്കന്‍കാശ്മീരിലെ അതിര്‍ത്തിപ്രദേശങ്ങളിലാണ് സൈന്യം ഈ ക്യാമ്പുകള്‍ സംഘടിപ്പിച്ചത്. ചന്നിപുര, താങ്ങ്ധര്‍, ഭട്ട്പുര, തൃകുനി, ടാഡ്, കുണ്ഡി, ദില്‍ദാര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നുള്ള 500-ഓളം ആളുകളാണ് ഈ സൗജന്യ ക്യാമ്പുകളുടെ പ്രയോജനം അനുഭവിച്ചത്.
Post Your Comments