ഇന്ത്യ എന്റെ രാജ്യമാണ്. എല്ലാ ഭാരതീയരും എന്റെ സഹോദരീ സഹോദരന്മാരാണ്..എന്ന പ്രതിജ്ഞ എല്ലാവര്‍ക്കുമറിയാം. എന്നാല്‍ ഇത് എഴതിയത് ആരാണെന്ന് അറിയാമോ, ആന്ധ്രാപ്രദേശ് സ്വദേശിയായ വെങ്കിട്ട സുബ്ബറാവുവാണ് ഈ പ്രതിജ്ഞയുടെ കര്‍ത്താവ്. 1965 ജനുവരി 26 റിപ്ലബ്ലിക് ദിനത്തിലാണ് സുബ്ബറാവുവിന്റെ വരികള്‍ ദേശീയ പ്രതിജ്ഞയായി പ്രഖ്യാപിക്കുന്നത്. വിശാഖപട്ടണത്തെ അന്നപൂര്‍ണ്ണ മുനിസിപ്പല്‍ കോര്‍പറേഷന്‍ ഹൈസ്‌കൂളില്‍ ഇന്ത്യയിലാദ്യമായി ആ പ്രതിജ്ഞ ചൊല്ലി.
ആന്ധ്രയിലെ നല്‍ഗോണ്ട ജില്ലയിലെ അന്നപര്‍ത്തിയിലാണ് സുബ്ബറാവു ജനിച്ചത്. സര്‍ക്കാര്‍ ജീവനക്കാരനും ഭാഷാപണ്ഡിതനും എഴുത്തുകാരനുമായിരുന്ന സുബ്ബറാവു. 1962 ല്‍ ഇന്ത്യചൈന യുദ്ധം നടക്കവേയാണ് ഈ പ്രതിജ്ഞ എഴുതുന്നത്. യുദ്ധത്തിനിടെ ഇന്ത്യയുടെ മനസും ശരീരവും ഏകാഗ്രമാക്കണമെന്നു തോന്നിയ സുബ്ബറാവു തെലുങ്കിലാണ്,’ ഇന്ത്യ എന്റെ രാജ്യമാണ് ‘എന്ന് തുടങ്ങുന്ന വാചകങ്ങള്‍ എഴുതിയത്. വെറുതെ കുറിച്ചിട്ട ആ വാചകങ്ങള്‍ സുബ്ബറാവു തന്റെ സുഹൃത്തും രാഷ്ട്രീയപ്രവര്‍ത്തകനുമായിരുന്ന തെന്നതി വിശ്വനാഥത്തെ കാണിച്ചു. അദ്ദേഹം ആ കുറിപ്പ് അന്നത്തെ വിദ്യാഭ്യാസമന്ത്രി പി.വി.ജി.രാജുവിനു നല്‍കി.
1964 ല്‍ ബംഗളൂരില്‍ ചേര്‍ന്ന കേന്ദ്ര വിദ്യാഭ്യാസ ഉപദേശകസമിതി യോഗത്തില്‍ ചെയര്‍മാന്‍ എം.സി.ചഗ്ല ഈ പ്രതിജ്ഞ അവതരിപ്പിച്ചു. ദേശസ്‌നേഹം തുളുമ്പുന്ന ഈ വാചകങ്ങള്‍ ഇന്ത്യയിലെ എല്ലാ സ്‌കൂള്‍ കുട്ടികളും പഠിക്കണമെന്നും ആഴ്ച്ചയിലൊരിയ്ക്കലെങ്കിലും ചൊല്ലണമെന്നും നിര്‍ദേശിക്കുകയായിരുന്നു. ഈ പ്രതിജ്ഞ എഴുതിയത് തന്റെ അച്ഛനാണെന്ന് സുബ്ബറാവുവിന്റെ മകന്‍ പി.വി.സുബ്രഹ്മണ്യം അറിയുന്നതു പോലും അദ്ദേഹത്തിന്റെ മരണശേഷമാണ്.
Post Your Comments