NewsInternational

കുട്ടികളുടെ മാംസം തിന്നുന്ന അജ്ഞാത മൃഗം : സൗദിയില്‍ അധികൃതരുടെ മുന്നറിയിപ്പ്

റിയാദ് : സൗദിയില്‍ ആളുകള്‍ വളരെ ഭയത്തോടെയാണ് ഈ വാര്‍ത്തയെ കാണുന്നത്. കുട്ടികളെയാണ് ആക്രമണത്തിന് ഇരയാക്കുന്നതായി കണ്ടെത്തിയിരിക്കുന്നത്. സൗദിയില്‍ പലയിടത്തും ഈ മൃഗത്തിന്റെ ആക്രമണത്തിന് ഇരയായവര്‍ ഒട്ടേറെയുണ്ടെന്നാണ് റിപ്പോര്‍ട്ട്. കുട്ടികളുടെ ശരീരത്തിലേയ്ക്ക് ചാടി വീണ് മാംസം കടിച്ചെടുക്കുകയാണ് ഇവയുടെ രീതി . സൗദിയിലെ
ഒരു മാധ്യമമാണ് ബുധനാഴ്ച ഈ മൃഗത്തെപ്പറ്റിയുള്ള റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.ഹെയില്‍ പട്ടണത്തില്‍ വച്ച് മൃഗത്തെ പിടികൂടിയതായും വാര്‍ത്ത പ്രചരിയ്ക്കുന്നുണ്ട്. ചെന്നായ വിഭാഗത്തില്‍പ്പെടുന്ന ജീവിയുടെ ചിത്രം അജേല്‍ ദിനപത്രമാണ് പുറത്ത് വിട്ടിത് നീണ്ട മൂക്കും കൂര്‍ത്ത പല്ലുകളുമുള്ള ഈ ജീവിയ്ക്ക് രണ്ട് മീറ്റര്‍ ദൂരം വരെ വേഗത്തില്‍ ചാടാന്‍ കഴിയും. ഹെയിലിലാണ് ജീവിയുടെ ആക്രമണം കൂടുതലും.

shortlink

Related Articles

Post Your Comments

Related Articles


Back to top button