ആറ് ദശകം നീണ്ട വിശിഷ്ടസേവനത്തിന് ശേഷം ഇന്ത്യയുടെ മഹത്തായ പ്രതിരോധ സമ്പത്തുകളിലൊന്നായ വിമാനവാഹിനിക്കപ്പല്‍ ഐഎന്‍എസ് വിരാട് അവസാന യാത്രയ്ക്കായി തയാറെടുക്കുന്നു. മുംബൈയില്‍ നിന്നും കൊച്ചിയിലേക്കാണ് സ്വന്തം ബോയിലറുകള്‍ ഉപയോഗിച്ചുള്ള ഐഎന്‍എസ് വിരാടിന്റെ ഈ അവസാനയാത്ര. കൊച്ചിയില്‍ വച്ച് ഐഎന്‍എസ് വിരാട് ഡീക്കമ്മീഷന്‍ ചെയ്യപ്പെടും.
ജൂലൈ 23-ന് മുംബൈയില്‍ നിന്ന് യാത്രതിരിക്കുന്ന ഐഎന്‍എസ് വിരാട് ജൂലൈ 27-ന് കൊച്ചിയിലെ സതേണ്‍ നേവല്‍ കമാന്‍ഡില്‍ ഡോക്ക് ചെയ്യും. ഐഎന്‍എസ് വിരാടിലെ എല്ലാ പ്രധാനപ്പെട്ട ഉപകരണങ്ങളും – എന്‍ജിനുകള്‍, റഡാറുകള്‍, തോക്കുകള്‍ – അഴിച്ചുമാറ്റിയതിനു ശേഷം മുംബൈയിലേക്ക് തിരികെപ്പോകും. മുംബൈയില്‍ വച്ചാകും ഡീക്കമ്മീഷന്‍ നപടികള്‍ പൂര്‍ത്തിയാക്കുക.
Post Your Comments