ആലപ്പുഴ : എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ കായംകുളം പൊലീസ് വഞ്ചാനക്കുറ്റത്തിന് കേസെടുത്തു. മൈക്രോഫിനാന്‍സ് വായ്പാതട്ടിപ്പിലാണ് നടപടി. അംഗങ്ങള്‍ നല്‍കിയ പണം ബാങ്കിലടച്ചില്ലെന്ന പരാതിയിലാണ് കേസ്.
പരാതിയുടെ അടിസ്ഥാനത്തില്‍ വെള്ളാപ്പള്ളി ഒന്നാം പ്രതിയാക്കി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. എസ്എന്‍ഡിപി കായംകുളം യൂണിയന്‍ പ്രസിഡന്റ് വേലന്‍ചിറ സുകുമാരനാണ് രണ്ടാം പ്രതി. സെക്രട്ടറി പ്രദീപ് ലാല്‍, അനില്‍ കുമാര്‍ എന്നിവര്‍ക്കെതിരെയും കേസുണ്ട്. മൈക്രോഫിനാന്‍സ് കേസില്‍ വെള്ളാപ്പള്ളി നടേശനെ ഒന്നാം പ്രതിയാക്കി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. പ്രാഥമിക അന്വേഷണം നടത്തിയ വിജിലന്‌സ് സംഘമാണ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തത്. ഇതിനു പിന്നാലെയാണ് പുതിയ പൊലീസ് കേസ്.
മൂന്ന് എസ്എന്‍ഡിപി ശാഖാ യൂണിറ്റുകളാണ് അംഗങ്ങള്‍ പരാതി നല്‍കിയത്. കഴിഞ്ഞ ആറു മാസമായി യൂണിയന്‍ അംഗങ്ങള്‍ വിവിധ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ടായിരുന്നു. ശാഖാ യൂണിയനുകളിലാണ് അംഗങ്ങള്‍ പണം തിരികെ അടയ്ക്കുന്നത്. എന്നാല്‍ ഈ വായ്പാ തുക യൂണിയന്റെ ഭാഗത്തു നിന്ന് ബാങ്കിലേക്ക് എത്തിയിരുന്നില്ല. ബാങ്കുകളില്‍ നിന്നും പല വ്യക്തികള്‍ക്കും ജപ്തി നോട്ടീസ് ലഭിച്ചു. ഇതേതുടര്‍ന്ന് കായംകുളം യൂണിയന്‍ ഓഫീസ് എസ്എന്‍ഡിപി ഇന്ന് പ്രവര്‍ത്തകര്‍ ഉപരോധിച്ചിരുന്നു. അതിനുശേഷമാണ് കായംകുളം പൊലീസിന് പരാതി നല്‍കിയത്.
Post Your Comments