കണ്ണൂര്‍ : സ്പിന്നിങ് മില്ലിലെ യന്ത്രത്തില്‍ കുടുങ്ങി ജീവനക്കാരി മരിച്ചു. താല്‍ക്കാലിക ജീവനക്കാരിയായ കക്കാട് കുന്നത്ത്ഹൗസില് രമ്യ(32) ആണു ഇന്നലെ രാത്രിയുണ്ടായ അപകടത്തില്‍ മില്ലില്‍ ചതഞ്ഞു മരിച്ചത്.
രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യുന്നതിനിടെ കോട്ടണ്‍ വലിച്ചെടുക്കുന്ന ഫ്ലോര്‍ റൂം മെഷീനില്‍ കുരുങ്ങുകയായിരുന്നു. അപകടം നടന്നയുടന്‍ തന്നെ ഓഫ് ചെയ്ത മെഷീനില്‍ നിന്ന് ഏറെ പണിപ്പെട്ടാണ് ഇവരെ പുറത്തെടുത്തത്. ഇടതുകൈ വേര്‍പെട്ടു പോവുകയും ശരീരത്തിന്റെ ഇടതുഭാഗം മില്ലില്‍ കുരുങ്ങി മാരകമായി പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്നു പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും അര്‍ധരാത്രിയോടെ മരിക്കുകയായിരുന്നു.
Post Your Comments