ധാക്ക: തീവ്രവാദം അവസാനിപ്പിച്ച് സാധാരണജീവിതത്തിലേക്ക് തിരിച്ചുവരുന്നവര്‍ക്ക് ബംഗ്ലാദേശില്‍ 10 ലക്ഷം ടാക്ക (ഏകദേശം 8.6 ലക്ഷംരൂപ) പാരിതോഷികം നല്‍കും. ബംഗ്ലാദേശ് ദ്രുതകര്‍മ്മ ബറ്റാലിയന്‍ ഡയറക്ടര്‍ ജനറല്‍ ബേനസീര്‍ അഹമ്മദാണ് പാരിതോഷികം പ്രഖ്യാപിച്ചത്. തീവ്രവാദികളെ കുറിച്ചു അവരുടെ സങ്കേതങ്ങളെക്കുറിച്ചും വിവരം നല്‍കുന്നവര്‍ക്കും അഞ്ച് ലക്ഷം വരെ പാരിതോഷികം ലഭിക്കും. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന മുഴുവന്‍ തീവ്രവാദസംഘടനകളെയും വേരോടെ പിഴുതെറിയാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ധാക്കയില്‍ അടുത്തിടെ നടന്ന ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് പ്രഖ്യാപനം. ആക്രമണത്തിനു ശേഷം ഡോനട്ടിലും ബോഗ്രയിലും തീവ്രവാദ സംഘങ്ങള്‍ക്കു വേണ്ടിയുള്ള തിരച്ചിലുകള്‍ തീവ്രവാദ വിരുദ്ധ സ്‌ക്വാഡുകള്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
Post Your Comments