മലപ്പുറം: മലപ്പുറം വട്ടപ്പാറയില്‍ ദേശീയപാതയില്‍ കണ്ടെയ്നര്‍ ലോറി മറിഞ്ഞ് ഒരാള്‍ മരിച്ചു. നിയന്ത്രണംവിട്ട കണ്ടെയ്നര്‍ ലോറി ഒരു കാറില്‍ ഇടിച്ചതിന് ശേഷം തലകീഴായി മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ലോറി ഡ്രൈവറെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപെടുത്താനായില്ല.
ദില്ലിയില്‍ നിന്ന് ഇരുമ്പ് ഷീറ്റുകളുമായി കൊച്ചിയിലേക്ക് പോവുകയായിരുന്നു കണ്ടെയ്നര്‍ ലോറിയാണ് മറിഞ്ഞത്. ലോറിയുടെ അമിതവേഗതയാണ് അപകടത്തിന് കാരണമെന്ന് മോട്ടോര്‍വാഹനവകുപ്പ് പറഞ്ഞു. മറ്റു വിവരങ്ങൾ ലഭ്യമായിട്ടില്ല.
Post Your Comments