India

ഇരട്ട ജീവപര്യന്ത ശിക്ഷയ്‌ക്കെതിരെ സുപ്രീംകോടതി

ന്യൂഡല്‍ഹി : കുറ്റകൃത്യങ്ങള്‍ക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ നല്‍കാന്‍ പാടില്ലെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ടി.എസ് ഠാക്കുര്‍ അധ്യക്ഷനായ സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്‍േറതാണ് വിധി. ഭാര്യ ഉള്‍പ്പെടെ എട്ടുപേരെ കൊലപ്പെടുത്തിയ കേസില്‍ തമിഴ്‌നാട്ടുകാരനായ മുത്തുരാമലിംഗവും ഇയാളുടെ 16 കുടുംബാംഗങ്ങളും ഉള്‍പ്പെടുന്ന കേസ് സംബന്ധിച്ച് നല്‍കിയ ഹര്‍ജിയിലാണ് വിധി. കേസില്‍ മദ്രാസ് ഹൈക്കോടതി മധുരെ ബെഞ്ച് പ്രതികള്‍ക്ക് തുടര്‍ച്ചയായ 10 വര്‍ഷത്തെ കഠിനതടവും കൊലപാതകം, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ കൃത്യങ്ങള്‍ക്ക് എട്ടു തവണ ജീവപര്യന്തവും വിധിച്ചിരുന്നു. എട്ടു ജീവപര്യന്തം ശിക്ഷ എന്ന വിധിക്കെതിരെയുള്ള ഹരജിയിലാണ് ജീവപര്യന്തം ഒന്നുമതിയെന്ന സുപ്രീംകോടതി വിധി.

നിഷ്ഠൂരമായ കുറ്റകൃത്യങ്ങള്‍ക്ക് നിശ്ചിതമായ കാലയളവിലുള്ള ശിക്ഷ വിധിച്ച ശേഷം പ്രതിക്ക് ജീവപര്യന്തം വിധിക്കാവുന്നതാണ്. എന്നാല്‍ ജീവപര്യന്തം ശിക്ഷ വിധിച്ച ശേഷം മറ്റൊരു ശിക്ഷയും നല്‍കാന്‍ പാടില്ലെന്നും ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി. ഒരാള്‍ക്ക് ഒരു ജീവിതമേ ജീവിക്കാന്‍ കഴിയൂ. അതിനാല്‍ ജീവപര്യന്തം ശിക്ഷ തന്നെ പര്യാപ്തമാണെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button