കൊല്ലം: സ്‌കൂൾ കുട്ടികളുടെ ഉച്ചഭക്ഷണത്തിൽ വിഷം ചേർത്തു. പുനലൂര്‍ ചെമ്പനരുവി സെന്റ് പോള്‍ എം.എസ്.സി എല്‍.പി സ്കൂളിലാണ് സംഭവം . ഉച്ചക്കഞ്ഞിയില്‍ വിഷം കലര്‍ത്തുന്നതായി അധ്യാപകർ കണ്ടതിനെതുടർന്ന് വൻദുരന്തം ഒഴിവായി. സംഭവത്തിൽ സത്യൻ എന്നയാൾ പിടിയിലായിട്ടുണ്ട്.
സ്കൂളില്‍ ഉച്ചഭക്ഷണം തയ്യാറാക്കുന്ന കഞ്ഞിപ്പുരയില്‍ നിന്ന് ഒരാള്‍ ഇറങ്ങിപ്പോകുന്നത് കണ്ടതിനെ തുടര്‍ന്ന് അധ്യാപകര്‍ പരിശോധന നടത്തിയപ്പോഴാണ് ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയിരിക്കുന്നതായി കണ്ടെത്തിയത്.
Post Your Comments