
പാരീസ് : ശരീരം കാണുന്ന തരത്തില്‍ വസ്ത്രം ധരിച്ച അമ്മയേയും മക്കളേയും യുവാവ് കുത്തി പരിക്കേല്‍പ്പിച്ചു. തെക്കന്‍ ഫ്രാന്‍സിലെ ആല്‍പ്‌സിലുള്ള പ്രശസ്തമായ ഒരു റിസോര്‍ട്ടിലാണ് സംഭവം നടന്നത്. മൊറോക്കന്‍ സ്വദേശിയാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
അവധി ആഘോഷിക്കാന്‍ റിസോര്‍ട്ടിലെത്തിയ അമ്മയേയും മൂന്ന് പെണ്‍മക്കളേയുമാണ് ഇയാള്‍ കുത്തിയത്. 8,12,14 വയസ് വീതം പ്രായമുള്ള പെണ്‍കുട്ടികള്‍ക്കാണ് പരുക്കേറ്റത്. ഇതില്‍ എട്ടു വയസുകാരിയുടെ നില ഗുരുതരമാണ്. ശ്വാസകോശത്തിന് ഗുരുതരമായി പരുക്കേറ്റ എട്ടു വയസുകാരിയും മറ്റ് മൂന്നു പേരും ആശുപത്രിയില്‍ ചികിത്സയിലാണ്. ഇയാളും കുടുംബത്തോടൊപ്പം അവധി ആഘോഷിക്കാന്‍ റിസോര്‍ട്ടിലെത്തിയതായിരുന്നു.
Post Your Comments