ന്യൂഡല്‍ഹി: മോശം കാലാവസ്ഥയുണ്ടാക്കുന്ന ബുദ്ധിമുട്ട് ഒഴിവാക്കാന്‍ ട്രെയിന്‍ എഞ്ചിനുകളില്‍ റഡാര്‍ സംവിധാനം സ്ഥാപിക്കും. റഡാര്‍ സംവിധാനമടങ്ങുന്ന ഇന്‍ഫ്രാറെഡ് വീഡിയോ ക്യാമറകളാണ് ലോക്കോമോട്ടീവുകളില്‍ സ്ഥാപിക്കുക. മോശം കാലാവസ്ഥ ലോക്കോമോട്ടീവ് പൈലറ്റുമാര്‍ക്കുണ്ടാക്കുന്ന കാഴ്ചാ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയാണ് ലക്ഷ്യം. ത്രൈ നേത്ര എന്നാണ് സംവിധാനത്തിന് പേരിട്ടിരിക്കുന്നത്.
ഹൈ റെസലൂഷന്‍ ഒപ്റ്റിക്കല്‍ വീഡിയോ ക്യാമറകളാണ് ഉപയോഗിക്കുക. ഇതിനോടൊപ്പം റഡാര്‍ സൗകര്യമുള്ള മാപ്പിംഗ് സംവിധാനവും. പുകമഞ്ഞിലും കനത്ത മഴയിലും രാത്രിയിലും മറ്റും ഇത് ഉപകാരപ്രദമാകും. നിലവില്‍ പലപ്പോഴും തടസങ്ങള്‍ പരിശോധിക്കാന്‍ ഡ്രൈവര്‍ക്ക് തല പുറത്തിട്ടുനോക്കേണ്ട അവസ്ഥയാണ്. കനത്ത മഴയും മഞ്ഞുമെല്ലാം ഉണ്ടാകുമ്പോള്‍ വേഗത കുറച്ചുകൊണ്ടുവരേണ്ട അവസ്ഥ ഒരു പരിധി വരെ ഒഴിവാക്കാനാകും. ട്രാക്കില്‍ മരം വീഴുന്നതോ വാഹനങ്ങള്‍ ട്രാക്കില്‍ കുടുങ്ങിപ്പോകുന്നതോ ആയ അപകടങ്ങഘട്ടങ്ങളില്‍ റഡാര്‍ സംവിധാനം ഉപയോഗപ്പെടും. ബ്രേക്കിംഗ് ഉചിതമായ സമയത്ത് മാത്രം ചെയ്യാന്‍ ഇതിലൂടെ സാധിക്കും. അമേരിക്ക, ഇസ്രയേല്‍, ഫിന്‍ലാന്റ്, ആസ്ട്രിയ തുടങ്ങിയ രാജ്യങ്ങളിലെ കമ്പനികള്‍ റഡാര്‍ ക്യാമറ സംവിധാനം നിര്‍മ്മിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
Post Your Comments