NewsIndia

ഇനി എ.ടി.എം സ്‌ക്രീനിലേക്ക് നോക്കിയാല്‍ മതി : പണം ലഭിക്കും

ചെന്നൈ : ഇനി മുതൽ പണം പിന്‍വലിക്കണമെങ്കില്‍ എ.ടി.എമ്മില്‍ എത്തി പാസ്‌വേര്‍ഡ് നല്‍കുന്നതിന് പകരം എ.ടി.എം സ്‌ക്രീനിലേക്ക് നോക്കിയാല്‍ മതിയാകും. ഡിസിബി ബാങ്ക്, ആക്‌സിസ് ബാങ്ക്, കൊടാക്ക് മഹീന്ദ്ര എന്നിവരാണ് എടിഎം ബാങ്കിങ്ങില്‍ പുതിയ പരീക്ഷണമായ ഐറിസ് പാസ്സ്‌വേർഡ്‌ സംവിധാനം പരീക്ഷിക്കാന്‍ ഒരുങ്ങുന്നത്.

ഐറിസ്- റെക്കഗനൈസേഷന്‍ ടെക്‌നോളജിയാണ് ഇതിനായി ഉപയോഗിക്കുക. ബാങ്കിങ്ങ് ഇടപാടുകള്‍ക്ക് അടുത്തിടെ വിരലടയാളസംവിധാനം പരീക്ഷിച്ചിരുന്നെങ്കിലും കർഷകർക്കും മറ്റ് ജോലി ചെയ്യുന്നവർക്കും കൈയിൽ മുറിവോ ചതവോ മറ്റോ പറ്റിയിട്ടുണ്ടെങ്കിൽ ഈ സേവനം ഉപയോഗിക്കാൻ കഴിഞ്ഞിരുന്നില്ല. ഇതിനെതുടർന്നാണ് ഇങ്ങനെയൊരു നീക്കം. ഏറ്റവും സുരക്ഷിതമായ ബാങ്കിങ്ങ് സംവിധാനമാകും ഇതെന്ന് ആക്‌സിസ് ബാങ്ക് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ രാജീവ് ആനന്ദ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button