ന്യൂഡല്‍ഹി : ഇന്ത്യയുടെ ആഭ്യന്തരകാര്യമാണ് കാശ്മീര്‍ വിഷയമെന്നും അതില്‍ പാകിസ്ഥാന്‍ ഇടപെടേണ്ട ആവശ്യമില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്. രാജ്യസഭയില്‍ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദിന്റെ ചോദ്യങ്ങള്‍ക്കു മറുപടി പറയുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ രണ്ടായി വിഭജിച്ച പാകിസ്ഥാന്‍ ഇന്ത്യന്‍ മുസ്ലീംങ്ങളുടെ കാര്യമോര്‍ത്ത് വിഷമിക്കേണ്ടതില്ല. ഈ കാര്യത്തില്‍ ഇന്ത്യക്കാര്‍ വിഷമിച്ചുകൊള്ളും. കാശ്മീരില്‍ നടക്കുന്നത് രാജ്യവും വിഘടനവാദികളും തമ്മിലുള്ള യുദ്ധമാണ്. കാശ്മീരില്‍ പാകിസ്ഥാന്‍ വൃത്തികെട്ട കളി കളിക്കുകയാണ്. കാശ്മീരിലെ അക്രമങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്യുന്നത് പാകിസ്ഥാന്‍ ആണ”്-രാജ്‌നാഥ് സിംഗ് പറഞ്ഞു.
സാധാരണ ജനങ്ങളുടെ കാര്യത്തില്‍ സഹതാപമുണ്ട്. കശ്മീരില്‍ തീവ്രവാദികള്‍ക്കെതിരായുള്ള പോരാട്ടം കര്‍ശനമായി തുടരുമെന്നും. കശ്മീരില്‍ വിനാശകരമായ ആയുധങ്ങള്‍ ഉപയോഗിക്കരുതെന്ന് സുരക്ഷ ഏജന്‍സികള്‍ക്കു നിര്‍ദേശം നല്‍കിയതായി ആഭ്യന്തര മന്ത്രി രാജ്യസഭയെ അറിയിച്ചു. കാശ്മീര്‍ താഴ്‌വരയില്‍ അരങ്ങേറുന്ന അക്രമ സംഭവങ്ങളില്‍ തനിക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അതിയായ വേദനയുണ്ടെന്നും രാജ്‌നാഥ് സിംഗ് വ്യക്തമാക്കി.
Post Your Comments