തിരുവനന്തപുരം: എസ്ഡിപിഐയ്ക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ. എളുപ്പത്തിൽ ആളുകളെ കൊല്ലാൻ പരിശീലനം നൽകുന്ന സംഘടനയാണ് എസ്.ഡി.പി.ഐയെന്നും പിണറായി നിയമസഭയിൽ പറഞ്ഞു. കോഴിക്കോട് കുറ്റ്യാടിയിൽ മുസ്ലീംലീഗ് പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം. കുറ്റ്യാടിയിലെ ലീഗ് പ്രവർത്തകന്റെ കൊലപാതകം രാഷ്ട്രീയ വിരോധം മൂലമാണ്. കേസിൽ രണ്ടുപേർ അറസ്റ്റിലായി. സ്ഥലത്ത് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. കൊലപാതകം നടന്ന സാഹചര്യത്തിൽ ജാഗ്രത പുലർത്താൻ പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും പിണറായി പറഞ്ഞു.
കൊല നടത്താൻ പരിശീലനം നൽകുന്ന സംഘടനകൾ ചിലതുണ്ട്. അതിലൊന്നാണ് എസ്.ഡി.പി.ഐ. ഈ സംഘടനയുടെ പ്രവർത്തനം പരിശോധിക്കും. പൊലീസ് സ്റ്റേഷനുകളിൽ സത്കാരം നൽകുന്ന കാലം കഴിഞ്ഞുവെന്നും പിണറായി പറഞ്ഞു. അതേസമയം, എസ്.ഡി.പി.ഐയോട് മൃദു സമീപനം പുലർത്തുന്നത് സി.പി.എമ്മാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. എസ്.ഡി.പി.ഐയും ആർ.എസ്.എസും ഒരേ നാണയത്തിന്റെ വശങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments