കൊച്ചി: ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ (ഐ.ആര്‍.സി.ടി.സി) പുതിയ ട്രെയിന്‍/ വിമാനയാത്രാ പാക്കേജുകള്‍ പ്രഖ്യാപിച്ചു. ശ്രീലങ്കയിലേക്കുള്ള ‘രാമായണ’ വിമാനയാത്ര ആഗസ്റ്റ് 18ന് നെടുമ്പാശേരിയില്‍ നിന്ന് പുറപ്പെട്ട് 24ന് തിരിച്ചെത്തും.
തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ക്ക് പുറമേ ശ്രീലങ്കിയിലെ ചരിത്ര പ്രസിദ്ധ സ്ഥലങ്ങളും സന്ദര്‍ശിക്കാന്‍ അവസരം നല്‍കുന്ന പാക്കേജാണിത്. ടിക്കറ്റ് നിരക്ക് 41,858 രൂപ മുതല്‍. ‘ഗോള്‍ഡന്‍ ട്രയാംഗിള്‍ ഒഫ് കര്‍ണാടക’ ആഭ്യന്തര വിമാനയാത്ര ആഗസ്റ്റ് 20ന് തിരുവനന്തപുരത്തു നിന്ന് പുറപ്പെടും. ബാംഗ്‌ളൂര്‍, കുടക്, മൈസൂര്‍ എന്നിവടങ്ങളിലെ പ്രമുഖ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് 24നു തിരിച്ചെത്തും. ടിക്കറ്റ് നിരക്ക് 16,611 രൂപ മുതല്‍. ‘അമേസിംഗ് ഹൈദരാബാദ് ‘ ആണ് രണ്ടാമത്തെ ആഭ്യന്തര വിമാനയാത്രാ പാക്കേജ്.
ഹൈദരാബാദിലെ ചരിത്ര പ്രസിദ്ധമായ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ അവസരം നല്‍കുന്ന യാത്ര ആഗസ്റ്റ് 24ന് നെടുമ്ബാശേരിയില്‍ നിന്ന് പുറപ്പെട്ട് 27ന് മടങ്ങിയെത്തും. ടിക്കറ്റ് നിരക്ക് 16,566 രൂപ മുതല്‍. ഓണം, പൂജാ അവധി ദിവസങ്ങോട് അനുബന്ധിച്ച് പ്രത്യേക പാക്കേജുകളും ഐ.ആര്‍.സി.ടി.സി അവതരിപ്പിച്ചിട്ടുണ്ട്. ഭാരത് ദര്‍ശന്‍ ട്രെയിന്‍ യാത്രാ പാക്കേജ് സെപ്തംബര്‍ പത്തിനാരംഭിച്ച് 21ന് മടങ്ങിയെത്തും. ഗോവ, ജയ്പൂര്‍, അമൃത്സര്‍, ഡല്‍ഹി, ആഗ്ര എന്നിവയാണ് പാക്കേജിലുള്‍പ്പെടുന്ന സ്ഥലങ്ങള്‍. ടിക്കറ്ര് നിരക്ക് 10,450രൂപ മുതല്‍. തായ്‌ലന്‍ഡ് യാത്രയും സിംഗപ്പൂര്‍ മലേഷ്യ യാത്രയുമാണ് മറ്റു പാക്കേജുകള്‍. വിവരങ്ങള്‍ക്ക് : 95678 63245/42
Post Your Comments