ന്യൂഡല്‍ഹി: ഇനി മുതല്‍ എന്തെങ്കിലും കാരണവശാല്‍ വിമാനം റദ്ദാക്കുകയോ പുറപ്പെടാന്‍ രണ്ട് മണിക്കൂറിലധികം വൈകുകയോ യാത്രക്കാരന് വിമാനത്തില്‍ പ്രവേശനം നിഷേധിക്കുകയോ ചെയ്താല്‍ കമ്പനികള്‍ വലിയ തുക നഷ്ടപരിഹാരമായി നല്‍കേണ്ടി വരും. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ (ഡി.ജി.സി.എ) പുതിയ ചട്ടപ്രകാരമാണിത്.യാത്ര നിഷേധിച്ചാല്‍ 20,000 രൂപയും വിമാനം റദ്ദാക്കുകയോ വൈകുകയോ ചെയ്താല്‍ 10,000 രൂപയോ നഷ്ടപരിഹാരമായി നല്‍കണമെന്നാണ് പുതിയ നിര്‍ദ്ദേശം. ആഗസ്റ്റ് ഒന്ന് മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. നിലവില്‍ വിമാനം റദ്ദാക്കുന്നിതിനും യാത്ര നിഷേധിക്കുന്നതിനും പരമാവധി 4,000 രൂപ വരെയാണ് നഷ്ടപരിഹാരമായി നല്‍കുന്നത്.
Post Your Comments