Gulf

യുഎഇയില്‍ ചെറിയ വരുമാനവുമായി കഴിയുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

യുഎഇയില്‍ ചെറിയ വരുമാനവുമായി കഴിയുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. രണ്ടായിരം ദിര്‍ഹത്തില്‍ താഴെ വേതനമുള്ളവര്‍ക്ക് സൗജന്യതാമസം ഉറപ്പ് നല്‍കുന്ന നിയമം നിലവില്‍ വരുന്നു. ഈ വര്‍ഷം അവസാനത്തോടു കൂടി നിയമം പ്രാബല്യത്തില്‍ വരും എന്ന് യുഎഇ മാനവവിഭവശേഷിസ്വദേശിവത്കരണ മന്ത്രാലയം വ്യക്തമാക്കി.

ചെറിയ വരുമാനക്കാരുടെ ജീവിത സാഹചര്യങ്ങള്‍ സംബന്ധിച്ച വിദഗ്ധരുടെ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. നിലവാരം പുലര്‍ത്തുന്ന മികച്ച താമസസൗകര്യമാണ് തൊഴിലുടമകള്‍ തൊഴിലാളികള്‍ക്ക് നല്‍കേണ്ടത്. മാനവിഭവശേഷി മന്ത്രാലയം ഈ കേന്ദ്രങ്ങളില്‍ പരിശോധനയും നടത്തും, നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയും സ്വീകരിക്കും.

ഉത്തരവ് പ്രകാരം രണ്ടായിരം ദിര്‍ഹത്തില്‍ താഴെ വേതനം പറ്റുന്ന തൊഴിലാളികള്‍ക്ക് തൊഴിലുടമ സൗജന്യമായി താമസസൗകര്യം നല്‍കണം. എന്നാല്‍ രണ്ടായിരം ദിര്‍ഹത്തില്‍ താഴെ ശമ്പളം പറ്റുന്ന അന്‍പതിലധികം ജീവനക്കാരുള്ള സ്ഥാപനങ്ങളാണ് നിയമത്തിന്റെ പരിധിയില്‍ വരിക. ഈ വര്‍ഷം ഡിസംബര്‍ മുതല്‍ നിയമം നടപ്പിലാക്കുമെന്ന് യുഎഇ മാനവിഭവശേഷി സ്വദേശിവത്കരണ മന്ത്രി സാഖര്‍ ഗോബാഷ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button