ന്യൂഡല്‍ഹി: പാകിസ്ഥാനി മാദ്ധ്യമപ്രവര്‍ത്തക മെഹര്‍ തരാറിനെ സുനന്ദ പുഷ്കറിന്‍റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്‍റെ ഭാഗമായി ഡല്‍ഹി പോലീസ് ചോദ്യംചെയ്തതായി റിപ്പോര്‍ട്ട്. അതീവരഹസ്യമായാണ് ഡല്‍ഹി പോലീസ് മെഹറിനെ ചോദ്യം ചെയ്തത്. 2-3 മാസങ്ങള്‍ക്ക് മുമ്പ് ഇന്ത്യയിലെത്തിയ മെഹറിനെ ഡല്‍ഹിയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ വച്ചാണ് ചോദ്യംചെയ്തതെന്നാണ് റിപ്പോര്‍ട്ട്.
അന്വേഷണത്തില്‍ സഹകരിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് കഴിഞ്ഞ ഡിസംബറിലാണ് ഡല്‍ഹി പോലീസ് മെഹറിന് നോട്ടീസ് അയച്ചത്. അന്വേഷണത്തോട് സഹകരിക്കാം എന്നറിയിച്ചുകൊണ്ട് മെഹര്‍ മറുപടി കൊടുത്തത് ഇ ഫെബ്രുവരിയിലായിരുന്നു.
കോണ്‍ഗ്രസ് എംപിയും മുന്‍കേന്ദ്രമന്ത്രിയുമായിരുന്ന ശശി തരൂരിന്‍റെ ഭാര്യയായിരുന്ന സുനന്ദ പുഷ്കര്‍ 2014, ജനുവരി 17-നാണ് ഡല്‍ഹിയിലെ ലീലാ ഹോട്ടലില്‍ വച്ച് മരണമടഞ്ഞത്. തരൂരുമായി മെഹറിന് അവിഹിതബന്ധമുണ്ടെന്ന് ആരോപിച്ച സുനന്ദയും മെഹറും തമ്മില്‍ ട്വിറ്റര്‍ വഴി വാദപ്രതിവാദങ്ങള്‍ നടന്ന്‍ ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു സുനന്ദയുടെ അപ്രതീക്ഷിതമരണം.
വനിതാ ഓഫീസര്‍മാരുടെ സാന്നിധ്യത്തില്‍ മൂന്നു മണിക്കൂറോളം മെഹറിനെ ചോദ്യംചെയ്തു. ചോദ്യംചെയ്യലില്‍ തരൂരുമായി അവിഹിതബന്ധമുണ്ടെന്ന ആരോപണവും, തരൂരുമായി പ്രകോപനപരമായ ഇ-മെയിലുകളും ബ്ലാക്ക്ബെറി സന്ദേശങ്ങളും കൈമാറിയിട്ടുണ്ട് എന്ന ആരോപണവും മെഹര്‍ നിഷേധിച്ചു.
Post Your Comments