Kerala

എസ്.ഡി.പി.ഐയ്ക്കെതിരെ വീണ്ടും മുഖ്യമന്ത്രി

തിരുവനന്തപുരം ● എസ്.ഡി.പി.ഐയ്ക്കെതിരെ ആഞ്ഞടിച്ച് വീണ്ടും മുഖ്യമന്ത്രി പിണറായി വിജയന്‍. എസ്.ഡി.പി.ഐ. പ്രവർത്തകർക്ക് പൊലീസ് സ്റ്റേഷനിൽ സൽക്കാരം നൽകുന്ന കാലമൊക്കെ കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. കുറ്റ്യാടിയിൽ എസ്.ഡി.പി.ഐ. പ്രവർത്തകരുമായിട്ടുള്ള സംഘർഷത്തിനിടെ മുസ്ലീംലീഗ് പ്രവർത്തകനായിരുന്ന നസിറുദ്ദീൻ മരണപ്പെട്ട സംഭവം ആസൂത്രിതമാണോയെന്നു പരിശോധിക്കുമെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക്‌ പോസ്റ്റില്‍ വ്യക്തമാക്കി.

സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. സ്ഥിതിഗതികൾ നിയന്ത്രിക്കുന്നതിന് പൊലീസ് ശക്തമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് ജാഗ്രതാനിർദേശവും നൽകി. എസ്.ഡി.പി.ഐയുടെ പരിശീലനം എങ്ങനെ രാഷ്ട്രീയപ്രവർത്തനം നടത്തണമെന്നുള്ള കാര്യത്തിലല്ല. ആക്രമണങ്ങൾ എങ്ങനെ നടത്തണം, ആളെക്കൊല്ലുവാൻ എങ്ങനെ പരിശീലിക്കാം എന്നിങ്ങനെയുള്ള കാര്യങ്ങളിലാണ്. . ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ കർശനമായ നടപടികൾ സർക്കാർ സ്വീകരിക്കുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാവിലെ എസ്.ഡി.പി.ഐയ്ക്കെതിരെ മുഖ്യമന്ത്രി നിയമസഭയില്‍ രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. എസ്.ഡി.പി.ഐ ആളുകളെ എങ്ങനെ എളുപ്പം കൊള്ളാമെന്ന് നോക്കുന്ന സംഘടനയാണെന്നും ഐ.എസിലേക്ക് ആളെച്ചേര്‍ക്കുന്ന സംഘടനയാണെന്നും മുഖ്യമന്ത്രി ആരോപിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button