ശ്രീനഗര്‍ : കശ്മീരില്‍ തുടരുന്ന സംഘര്‍ഷത്തിനിടെ പിഡിപി എംഎല്‍എ യ്ക്ക് നേരേ ആക്രമണം. വിഘടനവാദികള്‍ നടത്തിയ ആക്രമണത്തില്‍ എംഎല്‍എയുടെ കാലുകള്‍ക്ക് പരിക്കേറ്റു. പുല്‍വാമ എംഎല്‍എ മൊഹമ്മദ് ഖലീല്‍ ബന്ദിനു നേരേയാണ് ആക്രമണം നടന്നത്. കല്ലേറില്‍ എംഎല്‍എയുടെ ഇരുകാലുകളും ഒടിഞ്ഞു. അദ്ദേഹത്തിന്റെ കാര്‍ പൂര്‍ണമായും തകര്‍ത്തു. പരിക്കേറ്റ എംഎല്‍എയെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരന് ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിന്റെ പ്രതിഷേധമായാണ് കശ്മീരില്‍ സംഘര്‍ഷം തുടരുന്നത്. കുല്‍ഗാമില്‍ പിഡിപി-ബിജെപി നേതാക്കളുടെ വീടുകള്‍ തീവച്ചു നശിപ്പിച്ച വിഘടനവാദികള്‍ നിരവധി പോലീസ് ഔട്ട് പോസ്റ്റിനു നേരേയും ആക്രമണം നടത്തി. മൊബൈലിനും പത്രങ്ങള്‍ക്കും കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന നിരോധനം വിദ്വേഷ പ്രചാരണങ്ങള്‍ക്ക് തടയിടുന്നുണ്ടെങ്കിലും മിക്കയിടത്തും ആക്രമണങ്ങള്‍ ആവര്‍ത്തിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
Post Your Comments