ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ അച്ചടക്കം ഉറപ്പാക്കാൻ അനിൽ കുബ്ലെയുടെ പുതിയ ചട്ടങ്ങൾ. പരിശീലനത്തിന് വൈകിയെത്തുന്ന കളിക്കാരിൽ നിന്ന് 50 ഡോളർവീതം പിഴചുമത്താൻ ടീം വെസ്റ്റ് ഇൻഡീസിലെത്തിയപ്പോഴേ തീരുമാനിച്ചിരുന്നു. ഇതിനായി കളിക്കാരിൽ നിന്നു തന്നെ ഒരു കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. ഭുവനേശ്വർ കുമാറാണ് കമ്മിറ്റി തലവൻ. പിഴ ഈടക്കേണ്ട ചുമതല ചേതേശ്വർ പുജാരയ്ക്കാണ്. പരാതി നൽകാനും അവസരം ഉണ്ട്. ശിഖർ ധവാൻ ആയിരിക്കും ഇത് പരിഗണിക്കുന്നത്.
കളിക്കാരിൽ നിന്ന് ഈടാക്കുന്ന പിഴ സന്നദ്ധപ്രവർത്തനങ്ങൾക്ക് ചെലവഴിക്കും.സീനിയർ താരത്തിനൊപ്പം പുതിയ കളിക്കാർ റൂം പങ്കിടുന്ന രീതിയും കുബ്ലെ തിരിച്ച്കൊണ്ട് വന്നിട്ടുണ്ട്. കളിക്കാരുടെ സൗഹൃദവും ആത്മബന്ധവും കൂട്ടാൻ ഇതിലൂടെ കഴിയുമെന്ന് കുംബ്ലെ പറയുന്നു . ഈ ചട്ടങ്ങൾ എല്ലാം ഉള്ളപ്പോഴും വിശ്രമത്തിലും ഉല്ലാസത്തിനും കുംബ്ലെ കളിക്കാർക്ക് അവസരം നൽകുന്നുണ്ട്.
Post Your Comments